ചേരുവകള്‍ :-
1.ഏത്തപ്പഴം – രണ്ടെണ്ണം
2.അരിപ്പൊടി – ഒരു കപ്പ്
3.തേങ്ങാ ചിരകിയത് – ഒരു മുറി
4.തേങ്ങാപാല്‍ – അര ഗ്ലാസ്
5.ജീരകം – ഒരു നുള്ള്
6.ഏലയ്ക്ക – ഒന്ന്
7.ഉപ്പു – ഒരു നുള്ള്
8.പഞ്ചസാര – ആറേഴു സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
തേങ്ങയും ജീരകവും ഏലക്കായും നല്ല വെണ്ണ പോലെ അരച്ചെടുക്കുക.ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് തേങ്ങാപാലോ ഇളം ചൂട് വെള്ളമോ ഒഴിച്ചു അപ്പത്തിനെക്കാളും അല്പം മുറുകിയ പാകത്തില്‍ യോജിപ്പിക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക.ഏത്തപ്പഴം ചെറു കഷ്ണങ്ങള്‍ ആയി മുറിച്ചത് ഇതില്‍ ചേര്‍ത്ത് ഇളക്കുക.മയം പുരട്ടിയ ഒരു പാത്രത്തില്‍ ഇതൊഴിച്ച്ചു ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മാത്രം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി മുറിച്ചെടുക്കാം.
Add Comment