ചേരുവകള്‍ :-
1.റവ- 250 ഗ്രാം
2.തേങ്ങ- ഒരു തേങ്ങയുടെ പകുതി
3.ഉപ്പ്- പാകത്തിന്
4.കോഴി- 250 ഗ്രാം
5.സവാള- 500 ഗ്രാം
6.ഇഞ്ചി- ഒരു കഷ്ണം
7.വെളുത്തുള്ളി- നാല് അല്ലി
8.പച്ചമുളക്- മൂന്ന്
9.കറിവേപ്പില- ഒരു തണ്ട്
10.കുരുമുളക്(ചതച്ചത്)- ആറ്
11.മഞ്ഞള്‍പ്പൊടി- കാല്‍ ചെറിയ സ്പൂണ്‍
12.ഗരംമസാല- ഒരു നുള്ള്
13.തക്കാളി- ഒന്ന്
14.മല്ലിയില- മൂന്ന് തണ്ട്
15.പുതിനയില- ഒരു തണ്ട്
16.എണ്ണ- പാകത്തിന്
പാകം ചെയ്യുന്ന വിധം:-
ഇറച്ചി കഷ്ണങ്ങളാക്കിയത് ഓരോ നുള്ളു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക. എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക. സവാള നിറം മാറി തുടങ്ങുമ്പോള്‍ കുരുമുളകും മഞ്ഞള്‍പ്പൊടിയും ഗരംമസാലയും ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞതും ഇലകളും ചേര്‍ത്തിളക്കി മസാല തയാറാക്കുക. റവ ഉപ്പു ചേര്‍ത്തു പുട്ടിനെന്നപോലെ നനച്ചു പുട്ടുകുറ്റിയില്‍ നിറച്ച് ആവി കയറ്റുക. ആവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ചു വയ്ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ ചുരണ്ടിയത് പിന്നെ മസാല പിന്നെ റവ എന്നിങ്ങനെ ഇടവിട്ടു നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. അതിനു മറ്റു കറിയൊന്നു വേണ്
Add Comment