റമദാന്‍ വിഭവങ്ങള്‍

ബീഫ് കട്ട്ലേറ്റ്.

ചേരുവകള്‍ :-

1.ഇറച്ചി – 1/2 കിലോ
2.ഉരുളക്കിഴങ്ങ്‌ – 1 കിലോ
3.സവോള – 4 എണ്ണം
4.പച്ചമുളക്‌ – 8 എണ്ണം
5.മുട്ട – 3 എണ്ണം
6.ഇഞ്ചി – 1 കഷണം
7.കറിവേപ്പില – 1 തണ്ട്
8.മസലപ്പൊടി (ഇറച്ചി മസാല) – 3 ടീസ്പൂണ്‍.
9.റൊട്ടിപ്പൊടി – 1/2 കപ്പ്‌.
10.ഉപ്പ്‌ – പാകത്തിന്‌
11.പാചക എണ്ണ – പാകത്തിന്‌
പാകം ചെയ്യുന്ന വിധം:-

1. ഇറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്‌ മസാലപ്പൊടിയിട്ട്‌വെള്ളം കുറച്ച്‌കറിവച്ച്‌വറ്റിച്ചെടുക്കുക.
2. ഇറച്ചി വറ്റിച്ചെത്‌മിക്സിയിലിട്ട്‌മിന്‍സ്‌(പൊടിക്കുക) ചെയ്ത്‌എടുക്കുക. (Note:മിക്സി ഒന്നോ രണ്ടോ സെക്കന്റ്‌മാത്രമേ minceചെയ്യാന്‍പാടുള്ളൂ. അല്ലെങ്കില്‍ഇറച്ചി കൂടുതല്‍അരഞ്ഞു പോകും.)
3. ഉള്ളി, മുളക്‌, ഇഞ്ചി, കറിവേപ്പില എന്നിവ എണ്ണയില്‍ നല്ലതുപോലെ വഴറ്റിയെടുക്കുക (ഉള്ളി ഗോള്‍ഡെന്‍ കളര്‍ ആകുന്നതുവരെ). ഇതിന്റെ കൂടെ പൊടിച്ച ഇറച്ചി ചേര്‍ത്ത്‌ വഴറ്റിയെടുക്കണം.
4. ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചെടുക്കുക.
5. ഉരുളക്കിഴങ്ങ്‌പൊടിച്ചതും, വഴറ്റിയ ചേരുവകളും (പൊടിച്ച ഇറച്ചിയും മറ്റും)നല്ലതുപോലെ മിക്സ്‌ചെയ്ത്‌കട്ലറ്റ്ന്റെ രൂപത്തില്‍ പരത്തി, മുട്ടവെള്ളയില്‍മുക്കി, റൊട്ടിപ്പൊടിയില്‍പൊതിഞ്ഞ്‌എണ്ണയില്‍ വറത്തെടുക്കുക.