ചേരുവകള്‍ :-
1. ബീഫ് – 1 കിലോ
2. സവോള – 5 എണ്ണം
3. ഇഞ്ചി – 1 കഷ്ണം
4. വെളുത്തുള്ളി – 5 എണ്ണം
5. മുളക്പൊടി – 1 ടീസ്പൂണ്‍
6. മല്ലിപ്പൊടി – 1 ടീസ്പൂണ്‍
7. മസലപ്പൊടി (ഇറച്ചി മസാല) – 2 ടീസ്പൂണ്‍
8. ഉപ്പ് – പാകത്തിന്.
7. കറിവേപ്പില – 1 തണ്ട്.
8. എണ്ണ – 1 റ്റീസ്പൂണ്‍
9. കടുക് – 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
1. ചെറിയ കഷണങ്ങളായി മുറിച്ച്, നന്നായി കഴുകിയ ഇറച്ചിയില്‍, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചി മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി 2 മണിക്കൂര്ഫ്രിഡ്ജില്വയ്ക്കുക.
2. ഇറച്ചി ഫ്രിഡ്ജില്‍ നിന്ന് എടുത്ത് 1/2 കപ്പ്വെള്ളം ചേര്‍ത്ത് 15 മിനിറ്റ് പ്രെഷര്‍കുക്കറില്‍ വേവിക്കുക.
3. ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ എണ്ണയില്‍ വഴറ്റിയെടുത്ത് വെന്ത ഇറച്ചിയി ല്‍ചേര്‍ത്ത് ഒരു ഫ്രൈയിംഗ്പാനില് 10 മിനിട്ട് കൂടി വേവിക്കുക.
4. ഇറച്ചിക്കറിയില്‍ കടുക് പൊട്ടിച്ച്, കറിവേപ്പില ചേര്‍ത്ത് ഉപയോഗിക്കാം.
NB-കറിയ്ക്ക് കൊഴുപ്പു കിട്ടാന്‍ 1 സ്പൂണ്‍ മൈദപ്പൊടിയോ, ആട്ടയോ ചേര്‍ത്താല്‍മതി.
Add Comment