ചേരുവകള്‍ :-
1.വെള്ള ഗോതമ്പ്- 250 ഗ്രാം
2.തേങ്ങ- ഒരു തേങ്ങയുടെ പകുതി
3.ചിക്കന്‍- 150 ഗ്രാം
4.ഉപ്പ്- പാകത്തിന്
5.ചുവന്നുള്ളി- രണ്ട്
6.നെയ്യ്- ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
ചിക്കന്‍ വേവിച്ചു വയ്ക്കുക. തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാല്‍ എടുക്കുക. ഗോതമ്പു കഴുകി വാരി മൂന്നാം പാല്‍ ചേര്‍ത്തു കുക്കറില്‍ ഏകദേശം 15-20 മിനിറ്റു വേവിക്കുക. കുഴഞ്ഞിരിക്കുന്നതാണു പാകം. ഇതിലേക്ക് ചിക്കന്‍ വേവിച്ച വെള്ളം ചേര്‍ത്തു തിളച്ച ശേഷം ഉപ്പിടുക. ചിക്കന്‍ പീസുകള്‍ ചെറുതായി പിച്ചിക്കീറിയതു ചേര്‍ത്തു രണ്ടാം പാലും ചേര്‍ത്തു നന്നായി തിളപ്പിക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ളു ജീരകവും രണ്ടല്ലി ചുവന്നുള്ളി അരിഞ്ഞതും ചേര്‍ക്കാം) ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്തു തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങുക. ഉള്ളി അരിഞ്ഞതും നെയ്യില്‍ മൂപ്പിച്ചു ഗോതമ്പു കഞ്ഞിയില്‍ ചേര്‍ക്കുക.
Add Comment