ചേരുവകള്‍ :-
1. ആട്ടിറച്ചി – അര കിലോ
2. സവാള – അഞ്ചെണ്ണം
3. മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
4. ഉണക്കമുളക് – എട്ടെണ്ണം
5. മഞ്ഞള്‍ – അര ടീസ്പൂണ്‍
6. കുരുമുളക് – എട്ടെണ്ണം
7. ഗ്രാമ്പു – മുന്നെണ്ണം
8. പട്ട – ഒരു കഷണം (ഒരു ഇഞ്ച് നീളത്തില്‍ )
9. തേങ്ങാ – കാല്‍ മുറി
10. ഉപ്പ് – പാകത്തിന്
11. വെള്ളം – ഒരു കപ്പ്
12. കറിവേപ്പില – രണ്ടു തണ്ട്
13. എണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
1. ഇറച്ചി കഷണങ്ങള്‍ ആക്കി വൃത്തിയായി കഴുകുക.
2. സവാള ചെറുതായരിയുക.
3. അല്‍പം എണ്ണയില്‍ കുറച്ച് സവാള അരിഞ്ഞത്,
4. മല്ലി, ഉണക്കമുളക്, മഞ്ഞള്‍, കുരുമുളക്, ഗ്രാമ്പു, പട്ട എന്നിവയിട്ട് മൂപ്പിച്ച് 5. വെണ്ണപോലെ അരയ്ക്കുക. തേങ്ങ ചെറുകഷണങ്ങള്‍ ആയി മുറിക്കുക.
6. ഒരു പ്രഷര്‍ കുക്കറില്‍ ഇറച്ചിയും വെള്ളവും ഒഴിച്ചടച്ച് അടുപ്പത്ത് വയ്ക്കുക. ഇടത്തരം ചൂടില്‍ 15 മിനിറ്റ് വേവിക്കുക. കുക്കര്‍ ആറിയ ശേഷം തുറക്കുക.
7. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കി മിച്ചമുള്ള സവാളയിട്ട് വഴറ്റുക. ബ്രൗണ്‍ നിറമാകും വരെ വറുക്കുക.
8. അരച്ചുവച്ച മസാല, കറിവേപ്പില, ഉപ്പ്, വേവിച്ച ഇറച്ചി എന്നിവ ചേര്‍ക്കുക. ചാറ് കുറുകും വരെ വേവിക്കുക
Add Comment