റമദാന്‍ വിഭവങ്ങള്‍

ചിക്കന്‍ ബിരിയാണി.

ചേരുവകള്‍ :-

1. ബസ്മതി അരി – 1 കിലോ
2. കോഴിയിറച്ചി – 1 കിലോ
3. സവോള – 250 ഗ്രാം
4. നെയ്യ്‌ – 150 ഗ്രാം
5. ഏലക്കാ – 10-12 എണ്ണം
6. ഗ്രാമ്പൂ – 8-10 എണ്ണം
7. കറുവാ പട്ട – 6 എണ്ണം
8. ഇഞ്ചി 2 കഷണം
9. വെളുത്തുള്ളി – 5-6 അല്ലി
10. ഉപ്പ്‌ പാകത്തിന്‌
11. തക്കാളി – 1 എണ്ണം
12. തൈര്‌ – 1/2 കപ്പ്
13. കുരുമുളക്‌ – 10 എണ്ണം
14. ചെറുനാരങ്ങാ – 1 എണ്ണം
15. മഞ്ഞള്‍പ്പൊടി – 1 നുള്ള്‌
16. മുളക്‌ പൊടി – 2 ടീസ്പൂണ്‍
17. മല്ലിയില – അല്‍പം
18. അണ്ടിപ്പരിപ്പ്‌ – 25 ഗ്രാം
19. ഉണക്കമുന്തിരി – 15 ഗ്രാം

പാകം ചെയ്യുന്ന വിധം:-

1. ചോറുവയ്ക്കാന്‍ ആവശ്യമായ വെള്ളത്തില്‍ ഉപ്പിട്ട്‌ വെട്ടിത്തിളയ്ക്കുമ്പോള്‍ ബിരിയാണി അരിയും, കറുവ പട്ടയും, ഏലക്കായും, കുരുമുളകും, ഗ്രാമ്പൂവും ഇട്ട്‌ അരി അധികം വെന്തുപോകാതെയും പൊടിഞ്ഞുപോകാതെയും പകുതിവേവില്‍ ചോറ്‌ കോരി കുട്ടയിലോ, പരന്ന പാത്രത്തിലോ നിരത്തി വയ്ക്കുക.
2. അണ്ടിപ്പരിപ്പും സവോള നീളത്തിലരിഞ്ഞതും നെയ്യില്‍ വറുത്ത്‌ കോരുക. 3. കോഴി കഷണങ്ങളാക്കി മുറിയ്ക്കുക. പിന്നീട്‌ ഇഞ്ചി, പച്ചമുളക്‌, സവോള, മസാല, ഉപ്പ്‌, മുളക്‌ പൊടി ഇവ ഒരോന്ന് മൂപ്പിക്കുക. എണ്ണ തെളിയുമ്പോള്‍ തക്കാളി ചേര്‍ക്കുക.
4. വീണ്ടും എണ്ണ തെളിയുമ്പോള്‍ ഒരുകപ്പ്‌ വെള്ളം ചേര്‍ത്ത്‌ തിളയ്ക്കുമ്പോള്‍ ഇറച്ചി ചേര്‍ത്ത്‌ വേവിക്കുക.
5. ഈ റോസ്റ്റ്‌ ഒരു പീസ്‌ ഒരു പാത്രത്തില്‍ എടുത്ത്‌ ചോറുകൊണ്ട്‌ മൂടി വറുത്ത അണ്ടിപ്പരിപ്പും,ഉണക്കമുന്തിരിയും, സവോള വറുത്തതും മുകളില്‍ വിതറി വിളമ്പാം.Share