ചേരുവകള്‍ :-
1. ബസ്മതി റൈസ് – 4 ഗ്ലാസ്.
2. വലിയ ഉള്ളി – 2 (ഇടത്തരം)
3. ഡാള്‍ഡ – 3 ടീസ്പൂണ്‍.
4. അണ്ടിപ്പരിപ്പ് – 10 എണ്ണം
5. മുന്തിരി – 15 എണ്ണം
6. ഏലയ്ക – 4 എണ്ണം
7. ഗ്രാമ്പൂ – 6 എണ്ണം
8. കറുവാപട്ട – ചെറിയ കഷ്ണം.
9. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:-
1. അരി നന്നായി കഴുകി വെള്ളത്തില്‍ തന്നെ ഇട്ട് വെക്കുക.
2. വലിയ ഉള്ളി ചെറുതായി കട്ട് ചെയ്യുക.
3. ശേഷം ഡാല്ഡയില് നന്നായി വഴറ്റുക.
4. അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവകൂടി ഇട്ട് നന്നായി വഴറ്റിയശേഷം
5. ആറുഗ്ലാസ്സ് വെള്ളം എടുത്ത് ഉള്ളി വെച്ച പാത്രത്തില്‍ ഒഴിക്കുക.
6. ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ക്കുക.
7. വെള്ളം നന്നായി തിളച്ച ശേഷം അരിയിടുക. കുറച്ച് ഭാഗം തുറന്നിട്ട് മൂടിവെക്കുക.
8. വെള്ളം ഏകദേശം വറ്റിയാല്‍ ഒന്ന് നന്നായി ഇളക്കി തീ കഴിയുന്നത്ര കുറച്ചു വെക്കുക.
9. മുകളില്‍ അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി ഇരുപത് മിനുട്ട് അടുപ്പത്ത് വെക്കുക.
10. ഇരുപത് മിനുട്ടിന് ശേഷം നെയ്ച്ചോര്‍ വിളമ്പാം
Add Comment