ചേരുവകള്‍ :-
നേന്ത്രപ്പഴം – 1 വലുത്
മുട്ട – 2 എണ്ണം
മൈദ – 5 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ബേക്കിങ് പൌഡര്‍ – അര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം:-
വെളിച്ചെണ്ണയില്‍ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതു പൊരിച്ചെടുക്കുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ നന്നായി പതപ്പിക്കുക. അതില്‍ മൈദ, പൊരിച്ചുവെച്ച പഴം ഇവ ചേര്‍ത്ത് ബേക്ക് ചെയ്തെടുക്കുക. (ബേക്ക് ചെയ്യുന്നതിനു പകരം പ്രഷര്‍ കുക്കറില്‍ നെയ്യ് പുരട്ടി, മൈത തൂവി, കൂട്ടൊഴിച്ചു കുക്കറിന്റെ വെയ്റ്റ് ഇടാതെ വേവിച്ചെടുക്കാം) അങ്ങിനെ നേന്ത്രപഴം കൊണ്ടുളള കേക്ക് റെഡിയായി.ഇനി ചെറിയ കഷണങ്ങളാക്കി മുറിച്ച് വിളമ്പാം.
Add Comment