അല്പസമയത്തേക്കാണെങ്കിലും അനാവശ്യമായി പള്ളിയില്‍നിന്ന് പുറത്തുപോവുക, മതപരിത്യാഗം, ഭ്രാന്തോ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗമോ കാരണം ബുദ്ധിഭ്രംശം സംഭവിക്കുക, ആര്‍ത്തവം, പ്രസവരക്തം, സംഭോഗം എന്നിവ ഇഅ്തികാഫിന് ഭംഗം വരുത്തും. ഭാര്യയെ തൊടുന്നതുകൊണ്ട് ഇഅ്തികാഫ് ഭംഗപ്പെടുകയില്ല. എന്നാല്‍ ചുംബനം, ആലിംഗനം തുടങ്ങിയവപാടില്ല. സുന്നത്തായ ഇഅ്തികാഫ് ഇടയ്ക്കുവെച്ച് നിറുത്തേണ്ടിവന്നാല്‍ അത് അനുഷ്ഠിച്ച് വീട്ടല്‍ നിര്‍ബന്ധമില്ല. താത്പര്യമുണ്ടെങ്കില്‍ അനുഷ്ഠിക്കാമെന്നുമാത്രം. നിര്‍ബന്ധമായ ഇഅ്തികാഫാണെങ്കില്‍ അത് അനുഷ്ഠിച്ച് തീര്‍ക്കേണ്ടതുണ്ട്.
മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്സാ എന്നീ പള്ളികളില്‍ ഏതിലെങ്കിലും ഇഅ്തികാഫിരിക്കാന്‍നേര്‍ച്ചയാക്കിയാല്‍ അവിടെ തന്നെവേണം ഇഅ്തികാഫിരിക്കുന്നത്. മറ്റു പള്ളികളില്‍ ഏതിലെങ്കിലു മാണ്ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയതെങ്കില്‍ ആ നിര്‍ണിത പള്ളിയില്‍തന്നെ ഇരിക്കണമെന്നില്ല. ഏതു പള്ളിയില്‍ ഇരുന്നാലും ബാധ്യത തീരും. മറ്റു പള്ളികള്‍ക്കെല്ലാം തുല്യ പ്രാധാന്യമാണുള്ളത് എന്നതാണ് കാരണം.Share
ഇഅ്തികാഫിനു ഭംഗം വരുത്തുന്ന കാര്യങ്ങള്‍

Add Comment