Special Coverage റമദാനിലെ പോരാട്ടങ്ങള്‍

ഐനു ജാലൂത്ത്

ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയായിരുന്നു മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട കാലങ്ങളായി മുസ്്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന, ഇസ്്‌ലാമിക സംസ്‌ക്കാരത്തെയും നാഗരികതയെയും തച്ചുതകര്‍ത്ത താര്‍ത്താര്‍ ഭരണത്തിന് അറുതിവരുത്തിയ യുദ്ധമായിരുന്നു ഐനുജാലൂത്ത്.  മുളഫര്‍ സൈഫുദ്ദീന്‍ ഖുത്വുസ് ആയിരുന്നു മുസ്്‌ലിംകളുടെ സേനാ നായകന്‍. ഫലസ്തീനിലെ നാബ്‌ലുസിനും ബൈസാനും ഇടയിലാണ് ഐനുജാലൂത്ത്.