ആറാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്നും, അറേബ്യന്‍ ഉപദ്വീപില്‍ നിന്നും ചൈനയിലെത്തിയ കച്ചവടയാത്രകളിലേക്കാണ് അവിടത്തെ ഇസ്ലാമിന്റെ ചരിത്രം മടങ്ങുന്നത്. ഏകദേശം ഇരുപത് മില്യണ്‍ മുസ്ലിംകളാണ് ചൈനയിലുള്ളത്. ചാങ്യാങ്, നിങ്സിയ തുടങ്ങിയ പ്രദേശങ്ങളിലാണ് മുസ്ലിംകള് കേന്ദ്രീകരിച്ചിരിക്കുന്നത്. ചൈനയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായ പ്രദേശങ്ങളാണ് അവ. ഹയ്നാന്‍ പ്രവിശ്യയില്‍ മാത്രമായി ഏകദേശം ഏഴ് ലക്ഷത്തോളം മുസ്ലിംകളുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും അഞ്ചു നേരം നമസ്കരിക്കാനും മറ്റ് ദീനീ കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രത്തിന്റെ നാനാഭാഗങ്ങളിലായി 34000 പള്ളികളുണ്ട്.
തലസ്ഥാന നഗരമായ ബീജിങിലെ ഏറ്റവും പുരാതനമായ പള്ളി ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട ന്യൂജേഹ് ആണ്. ഡോന്ജസി പള്ളിക്ക് ഏകദേശം 500 വര്‍ഷം പഴക്കമുണ്ട്. അവസാന അമ്പത് വര്‍ഷത്തിനിടയില്‍ തന്നെ ഒട്ടേറെ തവണ അവ നവീകരിക്കപ്പെട്ടിട്ടുണ്ട്.
പരിശുദ്ധ റമദാന് ആഗതമാവുന്നതോടെ പള്ളി ഇമാമുമാരും, പ്രബോധകന്മാരും ഖുര്‍ആന്‍ പഠിക്കുന്നതിനെക്കുറിച്ചും, പ്രവാചക ചര്യകളെക്കുറിച്ചും സവിശേഷമായ പ്രഭാഷണങ്ങള്‍ തുടങ്ങുകയായി. നോമ്പിനെക്കുറിച്ചും, നോമ്പുകാരുടെ സ്വഭാവത്തെക്കുറിച്ചുമുള്ളവയായിരിക്കും അവയില്‍ അധികവും. സാധാരണയായി റമദാനില്‍ ചൈനയില്‍ വളരെ സജീവമായി തറാവീഹ് നമസ്കാരം നടക്കാറുണ്ട്. എല്ലാ രണ്ട് റക്അത്തിന് ശേഷം ‘ഹൃദയങ്ങളെ മാറ്റിമറിക്കുന്ന നാഥാ, രാപ്പകലിനെ സൃഷ്ടിച്ച നാഥാ, ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സത്യമാര്‍ഗത്തില്‍ ഞങ്ങളെ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണമേ’. എന്നവര്‍ പ്രാര്‍ഥിക്കുന്നു.
മുസ്ലിംകള് ധാരാളമുള്ള രാഷ്ട്രങ്ങളിലെപ്പോലെ ചൈനയിലും റമദാന് ഇതരമാസങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പാരായണം, തറാവീഹ് നമസ്കാരം, ലൈലതുല്‍ ഖദ്ര് ആഘോഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ചൈനയിലെ മുസ്ലിംകള് വളരെ സജീവമാണ്. ചൈനയിലെ ഏറ്റവും വലിയ മുസ്ലിം വിഭാഗം അല്ഹാന് ആണ്. മതപരമായ ആഘോഷ വേളകളില്‍ സവിശേഷമായ ഭക്ഷണം ഒരുക്കി തങ്ങളുടെ അയല്പക്കക്കാര്ക്ക് വിതരണം ചെയ്യുക അവരുടെ പതിവാണ്. കൂടാതെ തങ്ങളുടെതായ സമ്മാനങ്ങളും അവര്‍ അയല്പക്കക്കാര്ക്ക് നല്കുന്നു.
ഏകദേശം 988-ലധികം മുസ്ലിം ഹോട്ടലുകള്‍ ചൈനയിലുണ്ട്. പൊരിച്ച ആട്ടിറച്ചി, മധുര പലഹാരങ്ങള്‍, ചായ തുടങ്ങിയവയാണ് റമദാനില്‍ ചൈനയിലെ മുസ്ലിംകളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍. 74 വയസ്സുകാരിയായ ചൈനയിലെ മുസ്ലിം സ്ത്രീ ലീ കെഹീ പറയുന്നു. ‘റമദാനില്‍ സാധാരണയായി ഞാന്‍ രാവിലെ നാല് മണിക്ക് എഴുന്നേല്ക്കുന്നു. ന്യൂജേയിലെ പള്ളിയില്‍ ചെന്ന് ഫജ്ര്‍ നമസ്കരിക്കുന്നു. അഞ്ച് നേരത്തെ നമസ്കാരവും പള്ളിയില്‍ വെച്ച് നമസ്കരിക്കുന്നതില്‍ ഞാന്‍ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. എന്റെ കൂട്ടുകാരികള്‍ ഇക്കാര്യങ്ങളൊട്ടെ കണ്ടറിഞ്ഞ് എന്റെ ദിനകാര്യങ്ങളില്‍ എന്നെ സഹായിക്കുന്നവരാണ്.’
Add Comment