ഏകദേശം ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ ജപ്പാനില്‍ ഇസ്ലാം കാലെടുത്തുവെച്ചിട്ട്. കച്ചവടാവശ്യാര്‍ത്ഥം ജപ്പാനിലെത്തിയ മുസ്ലിംകളും, പുറം നാടുകളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് സ്വദേശത്തേക്കുമടങ്ങിയ ജപ്പാന്‍കാരുമാണ് പ്രസ്തുത സന്ദേശം വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം ജപ്പാന്‍മുസ്ലിംകളാണ് അവിടെയുള്ളത്. ജപ്പാന്‍കാരല്ലാത്ത മുസ്ലിംകള്‍ ഏകദേശം മൂന്നുലക്ഷത്തോളം വരും. ജപ്പാനില്‍ ഇസ്ലാമിന് പ്രതീക്ഷയാണുള്ളത്. ദിനേന ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണം അഞ്ചിനും അമ്പതിനും ഇടയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റമദാന്‍ എത്തുന്നതോടെ മുസ്ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഇസ്ലാമിന്റെ പ്രബോധനാര്‍ഥം ജപ്പാനിലെ പള്ളികളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നു. സമൂഹനോമ്പ് തുറക്ക് സവിശേഷമായ സൗകര്യമൊരുക്കുന്നുവെന്നത് ജപ്പാനിലെ റമദാന്റെ പ്രത്യേകതയാണ്. ഇവിടത്തെ മുസ്ലിംകള്‍ക്കിടയിലെ ദൃഢബന്ധത്തെയാണ് ഇത് കുറിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനിലെത്തുന്ന അറബികള്‍ക്കുപോലും അന്യതാബോധം അനുഭവപ്പെടുകയില്ലെന്നത് വിസ്മയകരമാണ്.
തറാവീഹ് നമസ്‌കാരത്തിനും രാത്രിനമസ്‌കാരത്തിനും ജപ്പാനിലെ മുസ്ലിംകള്‍ സജീവമായി പങ്കുചേരുന്നു. റമദാന്‍ പ്രമാണിച്ച് അറബ്-മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് പ്രബോധകരും പണ്ഡിതരും ം ജപ്പാനിലെത്തുകയും മതപരമായ പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു. സകാത്ത് ശേഖരിച്ച് ഇസ്ലാമിക പ്രവര്‍ത്തനത്തിനും മറ്റും ഉപയോഗിക്കുന്നതിലും ജപ്പാന്‍ മുസ്ലിംകള്‍ മാതൃകയാണ്. ഇതുറമദാനില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയില്ല. പെരുന്നാള്‍ നമസ്‌കാരത്തിനുള്ള ക്ഷണം റമദാന്റെ അവസാനത്തെ പത്തിന്റെ തുടക്കത്തില്‍ ആരംഭിക്കുന്നു. പള്ളികളിലും നമസ്‌കാര സ്ഥലങ്ങളിലും മാത്രമായിരുന്നു പെരുന്നാള്‍ നമസ്‌കാരം നടന്നുവന്നിരുന്നത്. എന്നാല്‍ അടുത്തിടെയായി ഫുട്ബാള്‍ ഗ്രൗണ്ടിലും, പാര്‍ക്കിലും ഈദുഗാഹുകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നമസ്‌കാരത്തിനെത്തുന്ന ആളുകളെ കണക്കിലെടുത്തായിരുന്നു ഇത്. ന്യൂനപക്ഷസമൂഹമായമുസ്ലിംകള്‍ തങ്ങളുടെ ആരാധനകള്‍ പരസ്യമായി നിര്‍വഹിക്കുന്നത് ഇസ്ലാമിക അധ്യാപനങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നതിനും മറ്റുള്ളവര്‍ പഠിക്കുന്നതിനും വഴിയൊരുക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Add Comment