Ramadan

റമദാനിനെ അവഗണിച്ചാല്‍

റമദാന്‍ വ്രതത്തെ അവഗണിക്കുന്നത് ഇസ്‌ലാമിനെത്തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് റമദാന്‍വ്രതം. നബി (സ) പറയുന്നു:(ഇസ്‌ലാമിന്റെ അടിസ്ഥാനാശ്രയവും ദീനിന്റെ അടിത്തറയും മൂന്ന് കാര്യമാണ് . അവയിലാണ് ഇസ്‌ലാം പണിതുയര്‍ത്തിയിരിക്കുന്നത്. അവയില്‍ ഒന്നെങ്കിലും ഉപേക്ഷിക്കുന്നവന്‍ അതിന്റെ നിഷേധിയും വധാര്‍ഹനുമാണ്, അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നുള്ള സാക്ഷ്യപ്രഖ്യാപനം, നിര്‍ബന്ധ നമസ്‌കാരം, റമദാന്‍ വ്രതം എന്നിവ.) റമദാനില്‍ നോമ്പുപേക്ഷിക്കലും പരസ്യമായി ഭക്ഷണപാനീയങ്ങള്‍ കഴിക്കലും റമദാനെ അവഗണിക്കലും അനാദരിക്കലുമാണ്. അവ മുസ്‌ലിംകളില്‍ നിന്ന് ഉണ്ടായിക്കൂടാ.