Articles

റമദാനിലെ പ്രാര്‍ത്ഥനാ വേളകള്‍

പ്രാര്‍ത്ഥനകള്‍ ഏറെ സ്വീകരിക്കപ്പെടുന്ന മാസമാണ് റമദാന്‍. നോമ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍ തന്നെ പ്രാര്‍ത്ഥന നിലനിര്‍ത്താന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്ന സൂറ: അല്‍ ബഖറയിലെ 185-ാം സൂക്തം സൂചിപ്പിക്കുന്നത് അതാണ്. നോമ്പ് തുറയുടെ വേളയിലെ നോമ്പുകാരന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്ന് പ്രവാചകന്‍ തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. മൂന്ന് കൂട്ടരുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കാതിരിക്കില്ല. അതില്‍ ഒരാള്‍ നോമ്പുകാരനാണ്. വിശുദ്ധ റമദാനില്‍ പ്രാര്‍ത്ഥനകള്‍ അതികരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ് ഉപരി സൂചിത പ്രവാചക വചനങ്ങള്‍.

പ്രാര്‍ത്ഥനക്ക് ഏറെ അനുയോജ്യമായ ചില സന്ദര്‍ഭങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. രാത്രിയുടെ അന്ത്യയാമങ്ങളില്‍.
രാത്രിയില്‍ ഒരു പ്രത്യേക സമയമുണ്ട്. ഒരു മുസ്‌ലിമായ മനുഷ്യന്‍ അവന്റെ ഭൗതികമോ പാരത്രികമോ ആയ എന്തെങ്കിലും അല്ലാഹുവിവോട് ചോദിച്ചാല്‍ അല്ലാഹു അതിന് ഉത്തരം നല്‍കാതിരിക്കില്ല. എല്ലാ രാത്രികളിലുമുണ്ട് ആ പ്രത്യേക സമയം.

2. അത്താഴ സമയം

3. റമദാന്റെ രാവുകള്‍

4. ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയം
‘ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള പ്രാര്‍ത്ഥനകള്‍ ഒരിക്കലും തള്ളപ്പെടില്ല. അതുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.’ (ഇമാം അഹ്്മദ്)

5. സുജൂദിലെ പ്രാര്‍ത്ഥന
‘അടിമ തന്റെ നാഥനുമായി ഏറ്റവും അടുത്ത സന്ദര്‍ഭം സുജൂദിലായിരിക്കുമ്പോഴാണ്’. (മുസ്്‌ലിം)

6. നമസ്‌ക്കാര ശേഷം
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ‘ഒരുകാര്യത്തില്‍ നിന്നും ഒഴിവായാല്‍ മറ്റൊരു കാര്യത്തില്‍ വ്യാപൃതനാകുക. നിന്റെ രക്ഷിതാവിലേക്ക് ഏറെ പ്രതീക്ഷയര്‍പ്പിക്കുക’.(സൂറ: ശര്‍ഹ്: 7,8). ളഹാഖ് ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറയുന്നത,് നമസ്‌ക്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ സലാം വീട്ടിയ ശേഷം പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുകയും അതിന്റെ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുക എന്നതാണ്.

7. ജുമുഅ: ദിവസം
‘ജുമുഅ ദിവസം ഒരു പ്രത്യേക സന്ദര്‍ഭമുണ്ട്. ആ സമയം വിശ്വാസിയായ അടിമ ചോദിക്കുന്നതിന് ഉത്തരം നല്‍കാതിരിക്കില്ല (അല്ലാഹു)’. (ബുഖാരി)

8. ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍
രാത്രി ഒരാള്‍  ഉറക്കത്തില്‍ നിന്ന് ശുദ്ധിയോടെ ഉണരുകയും എന്നിട്ട് ഇഹ-പരലോക നന്മക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അയാളുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു തീര്‍ച്ചയായും ഉത്തരം നല്‍കും.

9. മുസ്്‌ലിംകള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന.
മുസ്‌ലിം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ നബി(സ).

10. ഖുനൂത്തില്‍
ഖുനൂത്തിലെ പ്രാര്‍ത്ഥനക്ക് റമദാനില്‍ വലിയ പ്രാധാന്യമുണ്ട്.

സഈദിബ്‌നു മുഹമ്മദ് ആലു ബാസിത്ത്