ചോദ്യം: റമദാനിലെ നോമ്പുകള്‍ വീട്ടാന്‍ ബാധ്യതപ്പെട്ടയാള്‍ക്ക് ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാമോ?
ഉത്തരം : ഒരു കൂട്ടം പണ്ഡിതന്മാര്‍
ശറഈ നിയമങ്ങളില്‍ ഗവേഷകനായ മുഹമ്മദ് സഅ്ദീ പറയുന്നു: റമദാന്‍ ദിവസത്തെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ക്കും ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
റമദാനിലെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ സുന്നത്ത് നോമ്പനുഷ്ഠിക്കാന്‍ പാടില്ല എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കുന്നവര്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പ് ഖദാ വീട്ടുകയാണ് എന്നാണ് നിയ്യത്ത് വെക്കേണ്ടത്. ഖദാ വീട്ടുന്നതിന്റെയും പ്രസ്തുത ദിവസത്തിന്റെയും പ്രതിഫലം അയാള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ”റമദാനിലെ ഏതെങ്കിലും നോമ്പ് ഖദാ വീട്ടാനുള്ളവര്‍ സുന്നത്ത് നോമ്പനുഷ്ഠിക്കുരുത്. അവരാദ്യം നഷ്ടപ്പെട്ട നോമ്പ് ഖദാ വീട്ടാനാണ് ശ്രദ്ധിക്കേണ്ടത്. പിന്നീടേ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കേണ്ടതുള്ളൂ.” എന്നാണ് സുഊദി അറേബ്യയിലെ ഫത്‌വാ സമിതിയുടെ വീക്ഷണം. ഫത്‌വാ സമിതിയുടെ ഈ അഭിപ്രായം ഹമ്പലികളുടെ വീക്ഷണമാണ്. മുസ്‌നദ് അഹ്മദില്‍ വന്ന ഒരു ഹദീസാണ് അവരതിന് തെളിവായി ഉന്നയിക്കുന്നത്.
അബൂഹുറൈറയില്‍ നിന്ന് : നബി(സ) പറഞ്ഞു: ”ഒരാള്‍ക്ക് റമദാനിലെ നോമ്പ് ഖദാ വീട്ടാനുണ്ടെങ്കില്‍ അത് നോറ്റു വീട്ടുന്നതുവരെ അവരില്‍നിന്ന് സുന്നത്ത് നോമ്പ് സ്വീകരിക്കുന്നതല്ല.” ഈ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നുലുഹൈഅ എന്നൊരു വ്യക്തിയുണ്ട്. അല്‍ബാനി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രസ്തുത ഹദീസിനും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും ഹമ്പലികള്‍ക്ക് തെളിവായിട്ടുണ്ട്. അല്‍ ഇന്‍സാഫിന്റെ കര്‍ത്താവ് അത് കൊള്ളാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാല്‍ തുടക്കത്തില്‍ സൂചിപ്പിച്ച ഭൂരിപക്ഷം പണ്ഡിത•ാരുടെ അഭിപ്രായത്തെ പിന്താങ്ങുന്നതാണ് ആഇശ(റ)യില്‍നിന്നുള്ള, ആഇശ(റ) റമദാനില്‍ നഷ്ടപ്പെടുന്ന നോമ്പുകള്‍ അടുത്ത ശഅബാന്‍ മാസത്തിലേ ഖദാ വീട്ടിയിരുന്നുള്ളൂ. എന്ന നിവേദനം അബൂസലമയില്‍നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഇശ(റ) പറഞ്ഞതായി ഞാന്‍ കേട്ടു. ”എനിക്ക് റമദാന്‍ മാസത്തില്‍ നഷ്ടപ്പെടുന്ന നോമ്പുകള്‍ അടുത്ത ശഅബാനിലല്ലാതെ ഖദാ വീട്ടാന്‍ കഴിയാറുണ്ടായിരുന്നില്ല.”
ഫര്‍ദ് നോമ്പ് ഖദാ വീട്ടുന്നതിനുമുമ്പ് അവര്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. എന്നാല്‍ അത് അനുവദനീയമാണെന്ന് വ്യക്തമാക്കിയശേഷം കറാഹത്തോടുകൂടി എന്ന് മാലികികളും ശാഫികളും അഭിപ്രായപ്പെട്ടിരിക്കുന്നു. (അനുവദനീയമാണെങ്കിലും പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നര്‍ഥം) എന്നാല്‍ നിര്‍ബന്ധ നോമ്പ് ഖദാവീട്ടാനുള്ള വ്യക്തി അത് എത്രയും പെട്ടന്ന് നോറ്റുവീട്ടാന്‍ ശ്രദ്ധേക്കേണ്ടതാണ്
Add Comment