ദീര്‍ഘനേരം നിന്ന് നമസ്കരിക്കാന്‍ കഴിയാത്തവര്‍ ഇമാമിനോടൊപ്പം തറാവീഹ് നമസ്കരിക്കുമ്പോള്‍ ഇരിക്കുന്നത് അനുവദനീയമാണോ ?
കഴിയുമെങ്കില്‍ നിന്ന് നമസ്കരിക്കുകയാണ് വേണ്ടത്. ന്യായമായ കാരണമുണ്ടെങ്കില്‍ ഇരുന്ന് നമസ്കരിക്കാം. നിന്നു നമസ്കരിക്കാന്‍ കഴിയാത്തവിധം അവശത അനുഭവപ്പെട്ടാല്‍ ഇരുന്ന് നമസ്കരിക്കാവുന്നതാണ്. ഇമാം ഫാതിഹയും ഖുര്‍ആന്റെ മറ്റേതെങ്കിലും ഭാഗവും ഓതുമ്പോള്‍ കസേരയിലോ മറ്റോ ഇരിക്കുക. റുകൂഉം സുജൂദും സാധാരണ രീതിയില്‍ നിര്‍വഹിക്കുക. തറാവീഹ് പോലുള്ള ഐഛിക നമസ്കാരങ്ങളില്‍ നിര്‍ത്തം നിര്‍ബന്ധമല്ലെങ്കിലും നില്ക്കാന് കഴിവുണ്ടായിരിക്കെ ഇരുന്ന് നമസ്കരിച്ചാല്‍ പ്രതിഫലം കുറയും.
തറാവീഹ് നമസ്കാരത്തില്‍ ഇരുത്തം

Add Comment