അത്താഴം ഏതു സമയത്ത് കഴിക്കലാണ് ഏറ്റവും ഉത്തമം ?
അര്‍ധരാത്രിക്കു ശേഷം പ്രഭാതം വരെയുള്ള ഏതു സമയത്തും അത്താഴം കഴിക്കാം. കൂടുതല്‍ ഉത്തമം പ്രഭാതത്തോടടുത്ത സമയത്താകുന്നു. ഹദീഥ് കാണുക: സൈദുബ്നു ഥാബിത്ത് (റ) പറഞ്ഞു: ‘ ഞങ്ങള്‍ നബി(സ) യോടൊത്ത് അത്താഴം കഴിച്ച് പിന്നെ (സ്വുബ്ഹ്) നമസ്കാരത്തിനു നിന്നു. ഞാന്‍ ചോദിച്ചു: നമസ്കാരത്തിനും അത്താഴത്തിനുമിടയില്‍ എത്ര സമയം വ്യത്യാസമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അന്‍പത് ആയത്ത് ഓതുന്ന സമയം’ (ബുഖാരി, മുസ്്ലിം).
ഉത്തമമായ അത്താഴസമയം

Add Comment