ചില സ്ത്രീകള്‍ റമദാനില്‍ ആര്‍ത്തവം ഇല്ലാതാക്കാനുള്ള ഗുളിക കഴിക്കുന്നു. റമദാനില്‍ തന്നെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കാനും ഖദാ വീട്ടേണ്ട സാഹചര്യമില്ലാതിരിക്കാനുമാണിത്. ഇങ്ങനെ ചെയ്യുന്നത് അനുവദനീയമാണോ? അങ്ങനെയെങ്കില്‍ അതിന് വല്ല നിബന്ധനയുമുണ്േടാ?
(ഇബ്നു ഉസൈമീന്‍)
സ്ത്രീകള്‍ മേല്‍പറഞ്ഞ പ്രകാരം ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. അല്ലാഹു അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രകൃതിക്കൊത്ത് നീങ്ങുകയാണ് അവര്‍ ചെയ്യേണ്ടത്. മാസമുറയില്‍ സ്ത്രൈണപ്രകൃതിയോട് ഇണങ്ങുന്ന വല്ല യുക്തിയും അല്ലാഹു കണ്ടിട്ടുണ്ടാവും. അതിന് തടസ്സം സൃഷ്ടിക്കുന്നത് സ്ത്രീയുടെ ശരീരത്തോട് ചെയ്യുന്ന അതിക്രമമാണ്. ചോദ്യത്തില്‍ പറഞ്ഞതരം ഗുളികകള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന് ഹാനികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നുമുണ്ട്. ഈ വിഷയത്തില്‍ എന്റെ വീക്ഷണം സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ ഉപയോഗിക്കരുതെന്നാണ്. ആര്‍ത്തവസമയത്ത് നമസ്കാരത്തില്‍നിന്നും നോമ്പില്‍നിന്നും വിട്ടുനില്‍ക്കുകയും റമദാന്‍ കഴിഞ്ഞാല്‍ നഷ്ടപ്പെട്ട നോമ്പുകള്‍ ഖദാ വീട്ടുകയുമാണ് വേണ്ടത്.
Add Comment