Fathwa

നോമ്പുകാരന്റെ കണ്ണില് മരുന്നൊഴിക്കാമോ ?

‘അ ദ്ദിയാഉല്ലാമിഅ്’ എന്ന ഗ്രന്ഥത്തില്‍ നോമ്പിനെക്കുറിച്ച അധ്യായത്തില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു: ‘ഛര്ദി തടയാന്‍ കഴിയാതിരുന്നാലോ കണ്ണിലോ ചെവിയിലോ മരുന്ന് പുരട്ടുകയോ ഇറ്റിക്കുകയോ ചെയ്താലോ നോമ്പിന് ഭംഗം വരുന്നതല്ല.’ ഇതേക്കുറിച്ച് എന്തു പറയുന്നു?
(അല്ലജ്നത്തുദ്ദാഇമ)
കണ്ണിലോ ചെവിയിലോ മരുന്ന് ഇറ്റിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല എന്നു പറഞ്ഞത് ശരിയാണ്. ശര്ഇിന്റെ ഭാഷയിലോ നാട്ടുകീഴ്വഴക്കമനുസരിച്ചോ അതിന് തീറ്റയും കുടിയും എന്ന് പറയാറില്ല. അന്നപാനീയങ്ങള്‍ അകത്താക്കുന്ന സാധാരണമാര്ഗനങ്ങളിലൂടെയല്ലല്ലോ അവ ഉള്ളിലേക്ക് എത്തിക്കുന്നത്. എങ്കിലും ചെവിയിലും കണ്ണിലും മരുന്ന് ഒഴിക്കുന്നത് സാധ്യമെങ്കില്‍ രാത്രിയിലേക്ക് പിന്തിക്കുന്നതാണ് സൂക്ഷ്മതയ്ക്ക് കൂടുതല്‍ നല്ലത്.

മനഃപൂര്വയമല്ലാതെ ഛര്ദിക്കുന്നതുകൊണ്ടും നോമ്പിന് കുഴപ്പമൊന്നുമുണ്ടാവില്ല. ഓരോരുത്തരുടെയും കഴിവില്പെോട്ടതേ അല്ലാഹു നിര്ബപന്ധിക്കുന്നുള്ളൂ. ‘ദീനില്‍ നിങ്ങള്ക്ക് യാതൊരു ക്ളേശവും അവനുണ്ടാക്കിവെച്ചിട്ടില്ല’ (അല്ഹ’ജ്ജ്: 78) തുടങ്ങിയ ആയത്തുകള്‍ ഇതിനു തെളിവാണ്. റസൂല്‍(സ) ഇപ്രകാരം പറയുകയും ചെയ്തിട്ടുണ്ട്: ‘ആരെയെങ്കിലും ഛര്ദി  അധീനപ്പെടുത്തിയാല്‍ അയാള്‍ ഖദാഅ് വീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്വംങ ഛര്ദി ച്ചാല്‍ അവന്‍ ഖദാഅ് വീട്ടണം” അബൂദാവൂദ്, തിര്മിയദി, ഇബ്നുമാജ.