Fathwa

ബാങ്ക് വിളിച്ചതിന് ശേഷം അത്താഴം

അല്ലാഹു പറയുന്നു: “രാവിന്റെ കറുത്ത നൂലില്‍നിന്ന് പുലരിയുടെ വെളുത്ത നൂല്‍ വേര്‍തിരിഞ്ഞുകാണുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം” (അല്‍ബഖറ: 187). അങ്ങനെയെങ്കില്‍ ഒരാള്‍ അത്താഴം കഴിക്കുകയും പിന്നീട് സ്വുബ്ഹ് ബാങ്കുവിളിക്കുന്ന സമയത്തോ അല്ലെങ്കില്‍ പിന്നെയും പത്തുപതിനഞ്ചു മിനിറ്റിനുശേഷമോ വെള്ളം കുടിക്കുകയുമാണെങ്കില്‍ അയാളുടെ നോമ്പിന്റെ വിധി എന്താണ്?

(അല്ലജ്നത്തുദ്ദാഇമ)

സ്വുബ്ഹിന്റെ സമയമാകുന്നതിനുമുമ്പാണ് ബാങ്ക് വിളിച്ചതെന്ന് ഉറപ്പുണ്െടങ്കില്‍ അതിനുശേഷം തിന്നുകയോ കുടിക്കുകയോ ചെയ്തതിന്റെ പേരില്‍ നോമ്പ് ഖദാ വീട്ടേണ്ടതില്ല. സ്വുബ്ഹ് ആയതിനുശേഷമാണെന്ന് അറിയാമെങ്കില്‍ ആ നോമ്പ് ഖദാ വീട്ടണം. തിന്നതും കുടിച്ചതും സ്വുബ്ഹിന്റെ സമയമായതിനുശേഷമാണോ അതിനുമുമ്പാണോ എന്ന കാര്യത്തില്‍ സംശയമുണ്െടങ്കിലും നോമ്പ് ഖദാ വീട്ടേണ്ടതില്ല. ബാങ്കു വിളിച്ചത് സ്വുബ്ഹിന്റെ മുമ്പാണെന്ന് ഉറപ്പിച്ചില്ലെങ്കില്‍ ബാങ്കു കേട്ടയുടന്‍ നോമ്പിനു ഭംഗം വരുന്ന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് സൂക്ഷ്മതയ്ക്കുവേണ്ടി ചെയ്യേണ്ടത്.