Fathwa

ജനാബത്ത്കാരനായിരിക്കെ നോമ്പ് ?

വലിയ അശുദ്ധി(ജനാബത്ത്)ക്കാരനായി നോമ്പ് ആരംഭിക്കുന്നത് അനുവദനീയമാണോ ?

……………………………………..

ഉത്തരം: അതെ. നബി(സ) ഭാര്യാസംസര്‍ഗം മൂലം ജനാബത്തുകാരനായിരിക്കെ പ്രഭാതമാവുകയും പിന്നീട് കുളിച്ച് നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.

വലിയ അശുദ്ധിയില്‍നിന്ന് കുളിച്ചുശുദ്ധിയാകേണ്ടത് നമസ്കാരം സാധുവാകുന്നതിനുള്ള നിബന്ധനയായതിനാല്‍ സ്വുബ്ഹ് നമസ്കാരം സമയത്ത് നിര്‍വഹിക്കാനാവാത്തവിധം കുളി പിന്തിക്കുന്നത് അനുവദനീയമല്ല. ജനാബത്തുകാരനായി ഉറക്കമുണര്‍ന്നത് സൂര്യോദയത്തിനുശേഷമാണെങ്കില്‍ അപ്പോള്‍ കുളിച്ച് നമസ്കരിച്ച് നോമ്പ് തുടര്‍ന്നാല്‍ മതിയാകും. നോമ്പുകാരന്റെ പകലുറക്കത്തില്‍ സ്വപ്നസ്ഖലനമുണ്ടായാല്‍ നോമ്പിന് ഭംഗം വരില്ല. അയാള്‍ നമസ്കാരത്തിനുവേണ്ടി കുളിച്ചുശുദ്ധിയാവുകയും നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മതി.