Fathwa

നോമ്പ് ഖദാ വീട്ടല്

ഖദാ വീട്ടാനുള്ള റമദാന്‍ നോമ്പുകള്‍ അടുത്ത റമദാന്‍ ആകുന്നതുവരെ പിന്തിച്ചാല്‍ അതിന്റെ വിധിയെന്താണ് ?

(ഇബ്നു ജിബ്രീന്‍)

രോഗം പോലുള്ള കാരണങ്ങള്‍ കൊണ്ടാണ് ഇപ്രകാരം

പിന്തിക്കുന്നതെങ്കില്‍ അത് പിന്നീട് ഖദാ വീട്ടിയാല്‍മാത്രം മതി. ഖദാ വീട്ടാന്‍ ശേഷിയുണ്ടായിരിക്കെ അശ്രദ്ധയും അവഗണനയും കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ആ നോമ്പുകള്‍ ഖദാ വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഒരു സാധുവിന് ഭക്ഷണം നല്‍കി പ്രായശ്ചിത്തം ചെയ്യുകയും വേണം.