നിര്‍ബന്ധ വ്രതാനുഷ്ഠാനമായ റമദാനിലെ നോമ്പിന് ശേഷം ഏറ്റവും പ്രബലമായ സുന്നത്തുകളില്‍ ഒന്നാണ് ശവ്വാല്‍ വൃതം. അത് ‘വാജിബ്’ അല്ല. ശവ്വാലിലെ നോമ്പിന് നിരവധി ശ്രേഷ്ഠതകളുണ്ട്. ആ നോമ്പുകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.
ഇബ്‌നു അബ്ബാസ് (റ) നിന്നും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. നബി (സ) പറഞ്ഞു: ‘റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറ് ദിവസങ്ങളില്‍ അതിനെ തുടരുകയും ചെയ്തവന്‍ ഒരു വര്‍ഷം നോമ്പെടുത്തവനെ പോലെയാണ്’. (മുസ് ലിം)
ഇതിനെ വിശദീകരിച്ചു കൊണ്ട് നബി (സ) പറഞ്ഞു. ‘ഈദുല്‍ ഫിത്വറിന് ശേഷം ശവ്വാലിലെ ആറ് നോമ്പ് ആര് അനുഷ്ഠിക്കുന്നുവോ, അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’.
മറ്റൊരു നിവേദനത്തില്‍ കാണാം. ‘ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.
ശാഫിഈ, ഹമ്പലീ മദ്ഹബിന്റെ പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍, ശവ്വാലിലെ ആറ് ദിവസങ്ങളിലെ വ്രതാനുഷ്ഠാന ഒരു വര്‍ഷം നോമ്പെടുക്കുന്നതിന് തുല്യമാണ്. കാരണം ഒരു നന്മക്ക് പൊതുവെയുള്ള പ്രതിഫലം അതിന്റെ പത്തിരട്ടിയാണ്. സുന്നത്ത് നോമ്പുകള്‍ക്ക് അതിന്റെ പത്തിരട്ടി പ്രതിഫലം നല്‍കപ്പെടുമ്പോള്‍ ശവ്വാലിലെ നോമ്പിന് ഒരു വര്‍ഷത്തിന്റെ പ്രതിഫലമാണുള്ളത്.
ശവ്വാല്‍ നോമ്പ് നിര്‍ബന്ധമോ?

Add Comment