നാട്ടില്‍ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്ലിമിനും നോമ്പ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവരക്തവേളയില്‍ നോമ്പ് നിര്‍ബന്ധമല്ല. അമുസ്ലിം, കുട്ടി, ഭ്രാന്തന്, രോഗി, യാത്രക്കാരന്, പടുവൃദ്ധന്,ഗര്‍ഭിണി, മുലയൂട്ടുന്നവള് എന്നിവര്‍ക്കും നോമ്പ് നിര്‍ബന്ധമല്ല.നോമ്പ് ഒരിസ്ലാമികാരാധനയാണ്. അതിനാല്‍ അമുസ്ലിമിന് നോമ്പ് നിര്‍ബന്ധമില്ല. പ്രായംതികയാത്തതാണ് കുട്ടികള്‍ക്ക് നിര്‍ബന്ധമില്ലാതിരിക്കാന്‍ കാരണം. ഭ്രാന്തന് ബുദ്ധിയില്ലാത്തതും. പരിശീലിപ്പിക്കാനായി കുട്ടികളെ നമസ്കാരംപോലെ വ്രതവുമനുഷ്ഠിപ്പിക്കേണ്ടതാണ്. കുട്ടിക്കാലത്തെ ശീലം വലുതായാലും നിലനില്‍ക്കുമല്ലോ.
രോഗിയും യാത്രക്കാരനും ആര്‍ത്തവമുള്ളവളും പ്രസവരക്തം നിലച്ചിട്ടില്ലാത്തവളും തങ്ങള്‍ക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണം. ഗര്‍ഭിണിയും മുലയൂട്ടുന്നവളും അങ്ങനെതന്നെ ചെയ്യണം. പടുവൃദ്ധനും ഭേദപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം ബാധിച്ചവനും പ്രായശ്ചിത്തമായി ഒരു നോമ്പിന് ഒരു അഗതിക്ക് എന്ന തോതില്‍ ഭക്ഷണം നല്‍കണം. നോമ്പുകൊണ്ട് പ്രത്യേകിച്ച് പ്രയാസമുണ്ടാവുകയില്ലെന്ന് ബോധ്യമുള്ള യാത്രക്കാരന് നോമ്പനുഷ്ഠിക്കുന്നതാണ് നല്ലത്. അല്ലാത്തവര്‍ ഉപേക്ഷിക്കുന്നതും
Add Comment