ചേരുവകള്‍ :-
1.പച്ചരി – 2 കപ്പ്
2.തേങ്ങ – അര കപ്പ്
3.ഈസ്റ്റ് – അര ടീസ്പൂണ്‍
4.പശുവിന്‍ പാല്‍ – കാല്‍കപ്പ്
5.പഞ്ചസാര – 6 ടീസ്പൂണ്‍
6.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:-
1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.
2. കുതിര്‍ത്ത 1 കപ്പ്‌അരിയും അര കപ്പ്‌തേങ്ങായും മിക്സ് ചെയ്തു നല്ലത്‌പോലെ അരക്കുക.
3. ബാക്കി അരി അരച്ച്, അതില്‍നിന്നും 2 സ്പൂണ്‍എടുത്ത്‌കപ്പു കാച്ചുക (കുറുക്കുക)
4. അര ടീസ്‌സ്പൂണ്‍ഈസ്റ്റും 3 ടീസ്‌സ്പൂണ്‍പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍കലക്കി 15 മിനിറ്റ് വയ്ക്കുക.
5. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ് കാച്ചിയതും ഈസ്റ്റ്‌കലക്കിയതും നല്ലതുപോലെ മിക്സ്‌ചെയ്ത്10 മണിക്കൂര്‍ വയ്ക്കുക.
6. 10 മണിക്കൂറിനു ശേഷം കാല്‍കപ്പ്‌പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌അര മണിക്കൂര്‍വയ്ക്കുക.
7. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ചേര്‍ത്ത്, അപ്പം ചുടാം. (ഒരു തവി മാവ്‌ചൂടായ അപ്പച്ചട്ടിയില്‍(or Frying Pan) ഒഴിച്ച്, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു (For the soft meshed texture and shape. ) അടച്ചു വയ്ക്കുക
NB: മാവ്‌അരക്കുന്ന സമയത്ത്, പരമാവധി വെള്ളം കുറച്ച് അരയ്ക്കുക.
റമദാന്‍ പത്തൊമ്പതിലെ വിഭവം.
Add Comment