റമദാന്‍ വിഭവങ്ങള്‍

വെജിറ്റബിൾ ഫ്രൈഡ് റൈസ്.

ചേരുവകള്‍ :-

1.ബസ്മതി റൈസ്‌ – 1 കിലോ
2.നെയ്യ്‌/ബട്ടര്‍ – 100g
3.ഏലക്കാ – 5 എണ്ണം
4.കറുവ പട്ട – 2 കഷണം
5.ഗ്രാമ്പൂ – 5 എണ്ണം
6.കിസ്മിസ്‌ (ഉണക്ക മുന്തിരി) – 50 g
7.അണ്ടിപ്പരിപ്പ്‌ – 50 g
8.മഞ്ഞള്‍പ്പൊടി – 1 നുള്ള്‌.
9.ബീന്‍സ്‌ 100 g
10.ക്യാരറ്റ്‌ – 1 എണ്ണം
11.സവോള – 5 എണ്ണം.
12.ഉപ്പ്‌ – പാകത്തിന്‌.
പാകം ചെയ്യുന്ന വിധം:-

1. ബസ്മതി റൈസ്‌കഴുകി 1/2 മണിക്കൂര്‍കുതിര്‍ത്തതിനു ശേഷം നന്നായി വാര്‍ത്തെടുക്കുക.
2. വാര്‍ത്തെടുത്ത ബസ്മതി റൈസ്‌ അല്‍പം ബട്ടര്‍/നെയ്യ്‌ ചേര്‍ത്ത്‌ഒരു ഫ്രൈയിംഗ്‌പാനില്‍അടുപ്പത്ത്‌വച്ച്‌ഇളം ബ്രൗണ്‍നിറമാകുന്നതുവരെ തുടരെ ഇളക്കുക.
3. ഒരു പാത്രത്തില്‍ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, 2 സ്പൂണ്‍ഉപ്പു എന്നിവചേര്‍ത്ത്‌വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ്‌ തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക്‌ഇട്ട്‌12 മിനിട്ട്‌വേവിക്കുക. (8 മിനിറ്റ്‌ആകുമ്പോള്‍മുതല്‍ഇടക്കിടെ വേവ്‌പരിശോദിക്കണം). (റൈസ്‌വേവുമ്പോള്‍ വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം ഉണ്ടായിരിക്കണം!)
4. വെന്ത ബസ്മതി റൈസ്‌നന്നായി വാര്‍ത്തെടുക്കുക.
5. വാര്‍ത്തെടുത്ത ബസ്മതി റൈസ്‌കുറേശ്ശെ, ഒരു ഫ്രൈയിംഗ്‌പാനില്‍കുറച്ച്‌നെയ്യൊഴിച്ച്‌ചെറുതായി വറത്തെടുക്കുക.
6. ചെറുതായി അരിഞ്ഞ സവോള ബ്രൗണ്‍നിറമാവുന്നതുവരെ എണ്ണയില്‍വറുത്ത്‌ കോരുക
7. ചെറുതായി അരിഞ്ഞ ബീന്‍സ്‌, ക്യാരറ്റ്‌എന്നിവ എണ്ണയില്‍വറുത്തു കോരുക.
8. കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌എന്നിവ എണ്ണയിലോ നെയ്യിലോ വറുത്തു കോരുക.
9. തയ്യാറാക്കിയ ബസ്മതി റൈസില്‍നിന്നു ഒരു സ്പൂണ്‍എടുത്ത്‌ഒരു നുള്ളു മഞ്ഞള്‍പ്പൊടിചേര്‍ത്ത്‌വറുത്തെടുക്കുക.
10. തയ്യാറാക്കിയ ബസ്മതി റൈസില്‍ മുകളില്‍പറഞ്ഞ പ്രകാരം തയ്യാറാക്കിയ സവോള, ബീന്‍സ്‌, ക്യാരറ്റ്‌, കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌, മഞ്ഞ നിറമുള്ള 1 സ്പൂണ്‍ ബസ്മതി റൈസ്‌(മഞ്ഞള്‍ചേര്‍ത്ത്‌ വരുത്തെടുത്തത്‌) എന്നിവ ചേര്‍ത്തിളക്കുക.
11. കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌ എന്നിവ ഉപയോഗിച്ച്‌അലങ്കരിച്ച്‌ചൂടോടെ സെര്‍വ്‌ചെയ്യുക.Share