റമദാന്‍ വിഭവങ്ങള്‍

വെജിറ്റബിള്‍ കുറുമ .

ചേരുവകള്‍ :-

1. കാരറ്റ്- 1 എണ്ണം
2. ബീന്‍സ്‌- ഒരു പിടി
3. ഉരുളന്‍ കിഴങ്ങ് -1
4. ഗ്രീന്‍ പീസ്‌ – 1/4 കപ്പ്‌
5. കോളിഫ്ലവര്‍ – 10 ഇതളുകള്‍
6. സവാള-1
7. ചിരവിയ തേങ്ങ- ഒരു കപ്പ്
8. പച്ചമുളക്-4 എണ്ണം
9. ഇഞ്ചി-ഒരു ചെറിയ കഷ്ണം
10. പെരുംജീരകം, ഗ്രാമ്പു, കറുക പട്ട,മല്ലി, ഏലക്ക- (മസാല )
11. കടുക്‌ – പാകത്തിന് 12. എണ്ണ – പാകത്തിന്
13. കറിവേപ്പില – പാകത്തിന്
14. മഞ്ഞള്‍പ്പൊടി – പാകത്തിന്
15. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

1. കാരറ്റ് നടുവിലെ മുറിച്ചു ചെറിയ കഷ്ണങ്ങള്‍ ആക്കുക.
2. കോളിഫ്ലവര്‍ ഇതളുകള്‍ ആക്കി എടുക്കുക.
3. ബീന്‍സ്‌ മുറിച്ചെടുക്കുക.
4. സവാള നീളത്തില്‍ അരിഞ്ഞ് എടുക്കുക.
5. പച്ചക്കറികള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
6. പച്ചമുളക്, ഇഞ്ചി, മസാല എന്നിവ ചേര്‍ത്ത് തേങ്ങ നല്ലപോലെ അരച്ചെടുക്കുക.
7. ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ സവാള വഴറ്റുക.
8. വഴറ്റി വരുമ്പോള്‍ പച്ചകറികള്‍ ഇട്ടു വീണ്ടും വഴറ്റുക.
9. ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ടു ഇളക്കുക.ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കി ഉപ്പ്‌ ചേര്‍ത്ത് അടച്ചു വെക്കുക.
10. അരപ്പ്‌ കഷ്ണങ്ങളില്‍ പറ്റിപിടിച്ചു കഴിഞ്ഞു ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റിവെക്കുക.