ചേരുവകള്‍ :-
1.മൈദ- 250 ഗ്രാം
2.വെള്ളം- കുഴക്കാന്‍ പാകത്തിന്
3.ഉപ്പ്- പാകത്തിന്
4.എണ്ണ- ഒരു വലിയ സ്പൂണ്‍
5.തേങ്ങ- ഒരു തേങ്ങായുടെ പകുതി
6.കടലപ്പരിപ്പു വേവിച്ച് ഉപ്പിട്ടത്- 200 ഗ്രാം
7.കശുവണ്ടി(നുറുക്കണം)- ആറ്
8.കിസ്മിസ്- 10-15
9.ഏലയ്ക്കാ പൊടിച്ചത്- നാല്
10.പഞ്ചസാര- പാകത്തിന്
11.എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
മൈദ, ഉപ്പു പാകത്തിനു വെള്ളവും ചേര്‍ത്തു ചപ്പാത്തിപ്പരുവത്തില്‍ കുഴയ്ക്കുക. എണ്ണചേര്‍ത്തു വീണ്ടും കുഴച്ചശേഷം അല്പസമയം മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി, കശുവണ്ടിയും കിസ്മിസും വഴറ്റിയ ശേഷം തേങ്ങ ചിരകിയതും ചേര്‍ത്തു നന്നായി വഴറ്റുക. തേങ്ങ ചുവക്കരുത് വറുത്തശേഷം പഞ്ചസാര ചേര്‍ത്തു വഴറ്റുക. ഇതിലേക്കു പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി വാങ്ങുക. കുഴച്ചു വച്ചിരിക്കുന്ന മൈദാമാവ് ചെറിയ ഉരുളകളാക്കി പരത്തി പൂരിയുടെ വട്ടത്തില്‍ മുറിച്ചെടുക്കുക. പരത്തിയ ഓരോ മൈദാമാവിലും തയാറാക്കി വച്ചിരിക്കുന്ന കൂട്ട് അല്പാല്പം ചേര്‍ത്ത് അട നടുവെ മടക്കി അറ്റം പിരിച്ചെടുത്തു ചൂടായ എണ്ണയില്‍ വറുത്തു കോരുക.
Add Comment