ചേരുവകള്‍ :-
1. ചെറിയ മീന്‍ വൃത്തിയാക്കി എടുത്ത്-10 എണ്ണം
2. തേങ്ങ ചുരണ്ടിയത്- 5 സ്പൂണ്‍
3. മുളകുപൊടി- 1 സ്പൂണ്‍
4. മല്ലിപൊടി- അര സ്പൂണ്‍
5. മഞ്ഞള്‍പൊടി- കാല് സ്പൂണ്‍
6. പച്ചമുളക് – 2 എണ്ണം
7. ഇഞ്ചി- ഒരു കഷ്ണം
8. വെളുത്തുള്ളി- 2 അല്ലി
9. ചുമന്നുള്ളി- 2 എണ്ണം
10. ഉപ്പ്,എണ്ണ,കറിവേപ്പില-ആവശ്യത്തിന്
11. കുടംപുളി- 2 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ചതച്ച് എടുത്ത്)
പാകം ചെയ്യുന്ന വിധം:-
1. തേങ്ങയും, പൊടികളും ചുമന്നുള്ളിയും കൂടി നന്നായി അരച്ചെടുക്കുക.
2. വളരെ കുറച്ച് വെള്ളം ചേര്‍ത്ത് അരപ്പും കുടംപുളി ചതച്ചതും ഒരു പാത്രത്തിലാക്കി അടുപ്പില്‍ വെക്കുക.
3. പച്ച മുളക് നടുവേ കീറിയതും വെളുത്തുള്ളിയും ഇഞ്ചിയും തീരെ ചെറുതായി അരിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.
4. അരപ്പ് തിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. വൃത്തിയാകി വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ തിളയ്ക്കുന്ന അരപ്പില്‍ ചേര്‍ത്ത് തീ കുറയ്ക്കുക.
6. മീന്‍ കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കറിവേപ്പിലയും എണ്ണയും ഒഴിച്ചു മൂടി വെക്കുക. അല്പസമയത്തിനു ശേഷം എടുത്തു ഉപയോഗിക്കുക.
Add Comment