റമദാന്‍ വിഭവങ്ങള്‍

ചിക്കന്‍ കറി.

ചേരുവകള്‍ :-

1. കോഴിയിറച്ചി – ചെറിയ കഷണം ഒരു കിലോ
2. സവാള – മൂന്നെണ്ണം
3. പച്ചമുളക് – അഞ്ചെണ്ണം
4. ഇഞ്ചി ചെറുതായരിഞ്ഞത് – രണ്ട് ടേബിള്‍സ്പൂണ്‍
5. വെളുത്തുള്ളി – രണ്ട് ടേബിള്‍സ്പൂണ്‍
6. മല്ലിപ്പൊടി – മൂന്ന് ടേബിള്‍സ്പൂണ്‍
7. മുളകുപൊടി – രണ്ട് ടേബിള്‍സ്പൂണ്‍
8. ഗരംമസാല, മഞ്ഞള്‍പ്പൊടി – ഒരു ടേബിള്‍സ്പൂണ്‍ വീതം
9. വെള്ളം – ഒരു കപ്പ്
10. മല്ലിയില – ഒരു പിടി
11. എണ്ണ – കാല്‍ കപ്പ്
12. തേങ്ങാപാല്‍ – കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം:-

1. കോഴിയിറച്ചി മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക.
2. ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണയൊഴിച്ച് കോഴിക്കഷണങ്ങള്‍ ചെറുതായി വറുത്തെടുക്കുക.
3. അതേ എണ്ണയില്‍ത്തന്നെ സവാള ചെറുതായി അരിഞ്ഞതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും നന്നായി എണ്ണ തെളിയുന്നവരെ വഴറ്റുക.
4. വറുത്ത കോഴിക്കഷണങ്ങള്‍ ഇട്ട് നന്നായി മസാലയില്‍ ഇളക്കിയശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
5. വെന്തു കുറുകിയ ചിക്കന്‍കറിയില്‍ തേങ്ങാപാല്‍ ഒഴിച്ച് ഒന്നു പാത്രം ചുറ്റിച്ച് തീ അണയ്ക്കുക.
6. മല്ലിയില മുറിച്ചത് ചേര്‍ത്ത് ഇളക്കി അഞ്ചു മിനുട്ട് പാത്രം അടച്ചുവെക്കുക.
7.പിന്നീട് എടുത്ത് ചൂടോടെ ഉപയോഗിക്കാം.