റമദാന്‍ വിഭവങ്ങള്‍

ഇറച്ചി പത്തിരി.

ചേരുവകള്‍ :-

1.ഇറച്ചി – 250g.
2.സവോള – 250g.
3.ഇഞ്ചി – 1 കഷണം
4.മസാല – 1 tsp.
5.ഉപ്പ്‌ – പാകത്തിന്‌
6.പച്ചമുളക്‌ – 4 എണ്ണം
7.വെളുത്തുള്ളി – 5 അല്ലി
8.മുളക്‌ പൊടി – 1/2 tsp.
9.മഞ്ഞള്‍പ്പൊടി – ഒരു നുള്ള്‌
10.കുരുമുളക്‌പൊടി – 1 tsp.
11.ഗോതമ്പ്‌പൊടി – 1/2 Kg.
12.മൈദ – 250 g.
13.മല്ലിയില – 1/2 tsp.

പാകം ചെയ്യുന്ന വിധം:-

ഇറച്ചി വേവിച്ച്‌പൊടിച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്‌, സവോള, വെളുത്തുള്ളി ഇവ കൊത്തിയരിയുക. അല്‍പം എണ്ണ ചൂടാക്കി വഴറ്റുക. വാടിയശേഷം കുരുമുളകുപോടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ക്കുക. ഉടനെ തന്നെ പൊടിച്ചു വച്ച ഇറച്ചിയും, മസാലയും ചേര്‍ക്കുക. ആവശ്യത്തിന്‌ഉപ്പും ചേര്‍ത്ത്‌ഉണക്കി ഉലര്‍ത്തിയെടുക്കുക. മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന്‌ഉപ്പും വെള്ളവും ചേര്‍ത്ത്‌ചപ്പാത്തിമാവിന്റെ അയവില്‍കുഴയ്ക്കുക. ഒരേ വലിപ്പത്തിലുള്ള പൂരികളാക്കുക. പൂരിയുടെ നടുവില്‍അല്‍പം ഇറചിക്കൂട്ട്‌വച്ച്‌നിരത്തുക. വേറൊരെണ്ണം കൊണ്ട്‌ cover-ചെയ്ത്‌, ഒന്നു press- ചെയ്ത്‌ തിളച്ച എണ്ണയില്‍ വറുത്തെടുക്കുക

About the author

ramadanpadsala

Add Comment

Click here to post a comment