Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ ഒമ്പത്

* സഖ്‌ലിയാ വിജയം:
ക്രി. 827 ഡിസംബര്‍ 1, ഹിജ്‌റ വര്‍ഷം 212 റമദാന്‍ 9 നാണ് മുസ്്‌ലിംകള്‍ ആഫ്രിക്കയിലെ സഖ്‌ലിയന്‍ തീരത്ത് ഇറങ്ങുന്നത്. ആ പ്രദേശത്ത് പ്രബോധനം നടത്താന്‍ തദ്ദേശീയര്‍ മുസ്്‌ലിംകളെ അനുവദിച്ചു. പിന്നീട് സിയാദിബ്‌നു അഗ്്‌ലബിന്റെ നേതൃത്വത്തില്‍ ദീപ് മുഴുവന്‍ ഇസ്്‌ലാമിന്റെ കുടക്കീഴിലായി.

* അന്തലുസ്സ് യുദ്ധം പരിസമാപ്തിയില്‍:
സ്‌പെയിനില്‍ ഇസ്്‌ലാമിന്റെ ആധിപത്യം ഉറപ്പിക്കുന്ന നീക്കം ക്രി.712 ജൂണ്‍ 18, ഹിജ്‌റ 93 റമദാന്‍ 9 ന് മുസ്്‌ലിം സേനാ നായകന്‍ മൂസബ്‌നു നസീര്‍ പൂര്‍ത്തിയാക്കി.

* സലാഖ യുദ്ധം
ക്ര.1086 ഡിസംബര്‍ 17, ഹി 479 റമദാന്‍ 9 നാണ് യൂസുഫ്ബ്‌നു താശിഫീനിന്റെ നേതൃത്വത്തില്‍ മുറാബിതീന്‍ സൈന്യം  ‘സലാഖ’ യുദ്ധത്തില്‍ ഫ്രഞ്ചു പടയെ പരാജയപ്പെടുത്തുന്നത്. വെറും 9 പടയാളികളുമായി ഫ്രഞ്ചു പട തടിതപ്പുകയായിരുന്നു ഈ യുദ്ധത്തില്‍. റജബ് നാലിനാണ് ഈ യുദ്ധം നടന്നതെന്ന് മറ്റൊരു അഭിപ്രായമുണ്ട്.