* ഇബ്‌നു സീനയുടെ മരണം
ഇസ്്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും ധിഷണാശാലികളിലൊരാളായ ഇബ്‌നു സീന മരണമടയുന്നത് ഹി. 428 റമദാന്‍ 1 നാണ്. 450 ല്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് അദ്ദേഹം. തത്വചിന്തയിലും ശാസ്ത്രത്തിലും നിപുണനായിരുന്നു അദ്ദേഹം. മദ്ധ്യകാല യൂറോപ്പിലെ ആതുരപഠനകേന്ദ്രങ്ങളിലെ റഫറന്‍സ് ഗ്രന്ഥമായിരുന്നു അദ്ദേഹം രചിച്ച ‘THE CANON OF MEDICINE’. ദൈവശാസ്ത്രം, മനശാസ്ത്രം, ഗണിതം, ഭൗതിക ശാസ്ത്രം തുടങ്ങി സമസ്ത വിജ്ഞാനീയങ്ങളിലും പ്രതിഭ തെളിയിച്ച ഇബ്‌നു സീനാ, ഇസ്്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്.
* ഇബ്രാഹീം നബി(അ) യുടെ ഏടുകള്‍:
‘സുഹ്ഫ് ഇബ്രാഹീം’ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ‘ഇബ്‌റാഹീമിന്റെ ഏടുകള്‍’ (വേദഗ്രന്ഥം) ഇബ്‌റാഹീം നബിക്ക് അവതീര്‍ണ്ണമായത് റമദാനിന്റെ ഒന്നാമത്തെ രാവിലാണ്
* മുസ്്‌ലിംകളുടെ ആദ്യ റമദാന്‍
ക്രിസ്താബ്ദം 624 ഫെബ്രുവരി 26 ഹിജ്‌റ രണ്ടാം വര്‍ഷം മാണ് മുസ്്‌ലിംകള്‍ ആദ്യമായി വ്രതമനുഷ്ടിച്ചത്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ 1 തിങ്കളായ്ച്ചയാണ് വ്രതം നിര്‍ബന്ധമാക്കപ്പെട്ടത്.
* ഈജിപ്ഷ്യന്‍ വിജയം
ക്രി: 641 ആഗസ്ത് 13, ഹിജ്‌റ 20-ാം വര്‍ഷം റമദാന്‍ ഒന്നിനാണ് ഇസ്്‌ലാമിന്റെ രണ്ടാം ഖലീഫ അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്താബ്, ഈജിപ്തില്‍ പ്രവേശിക്കുന്നത്. ഇന്ന് ഇസ്്‌ലാമിക ലോകത്തെ പ്രബല രാഷ്ട്രങ്ങളിലൊന്നായ ഈജിപ്തിലേക്ക് ഇസ്്‌ലാമിന്റെ ആദ്യ ആഗമനമായിരുന്നു അത്. അതോടെയാണ് ഈജിപ്ത് ഒരു ഇസ്്‌ലാമിക രാജ്യമായി മാറുന്നത്.
* ബാബിലോണ്‍ കോട്ട ഉപരോധം
ഈജിപ്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്ന ബാബിലോണ്‍ കോട്ട ഉപരോധം ക്രി: 641 ആഗസ്ത് 13, ഹി. 20 റമദാന്‍ ഒന്നിനാണ് അംറുബ്‌നു ആസ്(റ) ന്റെ നേതൃത്തത്തില്‍ നടന്നത്.
* അന്തലുസ് വിജയത്തിന്റെ സമാരംഭം
ക്രി: 710, ഹിജ്‌റ 91 റമദാന്‍ ഒന്നിനാണ് ഇസ്്‌ലാമിക നാഗരികതയുടെ സുവര്‍ണ്ണ കാലഘട്ടങ്ങള്‍ അടയാളപ്പെടുത്തിയ സ്‌പെയിനില്‍ ഇസ്്‌ലാം പ്രവേശിച്ചത്. ത്വരീഫ്ബ്‌നു മാലിക് അല്‍ ബര്‍ബരി സ്പയിന്‍ തീരത്ത് കപ്പലിറങ്ങിയത് അന്നായിരുന്നു. ആഫ്രിക്കയിലെ മുസ്്‌ലിം സേനാധിപന്‍ മൂസബ്‌നു നുസൈറാണ് ത്വരീഫ്ബ്‌നു മാലികിനെ സ്‌പെയിനിലേക്കയച്ചത്.
Add Comment