Special Coverage റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ ഏഴ്

* ‘അല്‍ അസ്്ഹറി’ന്റെ ഉദ്ഘാടനം:
ക്രി. 971, ഹിജ്‌റ 361 റമദാന്‍ 7 നാണ് കെയ്‌റോവിലെ അസ്ഹര്‍ പള്ളിയില്‍ ആദ്യമായി നമസ്‌ക്കാരം തുടങ്ങുന്നത്. അവിടം മുതലാണ് അസ്ഹര്‍ പള്ളി വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുന്നത്. ഇസ്്‌ലാമിക ലോകത്തെ ആദ്യത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെടുന്നത് ഈ പള്ളിയില്‍ ആരംഭിച്ച വിജ്ഞാന കേന്ദ്രമാണ്.

* കെയ്‌റോ ഫാത്തിമി ഭരണകൂടത്തിന്റെ തലസ്ഥാനം:
ക്രി. 972, ഹിജ്‌റ 632 റമദാന്‍ 7 നാണ് ഖലീഫ മുഈസ് ഫാത്തിമി ഭരണകൂടത്തിന്റെ തലസ്ഥാനമായി കെയ്‌റോ നഗരത്തെ പ്രഖ്യാപിക്കുന്നത്. ഫാത്തിമി സൈനാധിപന്‍ ജൗഹര്‍ സഖ്‌ലി 969 ലാണ് കൈറോ നഗരം സ്ഥാപിക്കുന്നത്.
* ക്രി. 1553 ആഗസ്ത് 17, ഹി. 960 റമദാന്‍ 7 നാണ് ഓട്ടോമാന്‍ നാവിക കമാന്ഡറായ തുര്‍ഗുത് റേയസ് കോര്‍സിയ ദ്വീപും മാര്‍ട്ടയിലെ കാത്താനിയ പട്ടണവും കൈയ്യേറുന്നത്. ഈ പോരാട്ടത്തിലൂടെ, യുദ്ധത്തില്‍ തടവിലാക്കപ്പെട്ട 7000 മുസ്്‌ലിംകളെ അദ്ദേഹത്തിന് മോചിപ്പിക്കാനായി. കോര്‍സിക പിടിച്ചെടുത്ത ശേഷം ഫ്രഞ്ചുകാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതേ വര്‍ഷം തന്നെ സ്‌പെയിന്‍ ഈ പ്രദേശം ഫ്രാന്‍സില്‍ നിന്ന്് കൈവശപ്പെടുത്തി.
* അല്‍ മുഇസ് ലി ദീനില്ലാഹ് കൈറോവില്‍ പ്രവേശിക്കുന്നു.
ക്രി. 973 ജൂണ്‍ 10, ഹി. 362 റമദാന്‍ 7 നാണ് ഫാത്തിമി ഖലീഫയായിരുന്ന അല്‍ മുഇസ് ലി ദീനില്ലാഹി, മൊറോക്കോയില്‍ നിന്നുള്ള വന്‍ സന്നാഹത്തോടൊപ്പം കൈറോവില്‍ പ്രവേശിക്കുന്നത്. ഹി. 319 ല്‍ ജനിച്ച അദ്ദേഹം, ഫാത്തിമി ഖിലാഫത്തിലെ നാലാം ഖലീഫയായി ചുമതലയേല്‍ക്കുന്നത് ഹി. 341 ലാണ്. 24 വര്‍ഷം അദ്ദേഹം ഭരണം നടത്തി. ഉബൈദുല്ലാഹ് അല്‍ മഹ്ദിയാണ് ഹി. 297 ല്‍ ഫാത്തിമി ഖിലാഫത്ത് സ്ഥാപിച്ചത്.