* മുസ്്ലിംകള്‍ അന്ത്യോകിയ തിരിച്ചു പിടിക്കുന്നു
ക്രി. 1268 മെയ് 19, ഹി. 666 റമദാന് അഞ്ചിനാണ് മംലൂക്കി രാജാവായിരുന്ന മലിക് സാഹിര്‍ റുക്നുദ്ധീന് ബീബറസിന്റെ നേതൃത്വത്തില്‍ മുസ്്ലിംകള്‍ കുരിശു യുദ്ധക്കാരുടെ കൈകളില്‍ നിന്നും, 170 വര്‍ഷക്കാലത്തെ അധിനിവേശത്തിന് ശേഷം അന്ത്യോകിയ തിരിച്ചു പിടിക്കുന്നത്. ബീബറസിന്റെ നേതൃത്വത്തിലാണ് ഫ്രഞ്ച് രാജാവ് ലൂയി ഒമ്പതാമന്റെ നേതൃത്വത്തിലുള്ള ഏഴാം കുരിശു സേനയെ പരാജയപ്പെടുത്തുന്നത്. കുരിശു യുദ്ധക്കാര്ക്കും മംഗോളിയര്ക്കുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ് നടത്തിയ മുസ്്ലിം ഭരണാധികാരിയാണ് മലിക് ബീബറസ്.
* അബ്ദുറഹ്്മാന് ദാഖിലിന്റെ ജ•ദിനം:
ക്രി. 731 നവംബര്‍ 9, ഹിജ്റ. 113 റമദാന് അഞ്ചിനാണ് സ്പെയിനില്‍ ഉമവി ഭരണകൂടം സ്ഥാപിച്ച അബ്ദുറഹ്്മാന് ദാഖിലി ദമസ്ക്കസില്‍ ജനിച്ചത്.
* മെഹാച്ചെം ബെഗിന്റെ മരണം
ക്രി. 1992 മാര്‍ച്ച് 9, ഹി. 1421 റമദാന് 5 നായിരുന്നു സയണിസ്റ്റ് രാജ്യമായ ഇസ്രാഈലിന്റെ ആറാം പ്രധാനമന്ത്രിയായിരുന്ന മെഹാച്ചിം ബെഗിന് മരണപ്പെടുന്നത്.1913 ല്‍ ബെലാറസില്‍ ജനിച്ച അദ്ദേഹം 1942 ല്‍ ഫലസ്തീനിലേക്ക് കുടുയേറി. കുപ്രസിദ്ധമായ ദേര്‍ യാസീന്‍ കൂട്ടക്കൊല നടത്തിയ ഇര്‍ഗണ്‍ എന്ന ജൂത തീവ്രവാദ സംഘടനയുടെ നേതാവായിരുന്നു. 1967 ലിക്യുഡ് പാര്‍ട്ടി നേതാവായി. 1977 മുതല്‍ 1983 വരെ ഇസ്രാഈല്‍ പ്രധാനമന്ത്രിയായിരുന്നു.1979 ല്‍ ഈജിപ്തുമായി സമാധാന കരാര്‍ ഒപ്പു വെച്ചു. 1982 ലെ ഇസ്രാഈലിന്റെ ലബനാന് അധിനിവേശത്തിന് ചുക്കാന്‍ പിടിച്ചു. 1978 ല്‍ അന്‍വര്‍ സാദത്തിനൊപ്പം സമാധാനത്തിന് നോബല്‍ സമ്മാനത്തിനര്‍ഹനായി.
* ഉസ്മാനിയാ സാമ്രാജ്യം തബ്റീസ് കീഴടക്കുന്നു.
ക്രി. 1918 ജൂണ്‍ 14, ഹി.1336 റമദാന് 5 നാണ് ഉസ്മാനിയ സൈന്യം ഇറാന് നഗരമായ തബ്റീസ് കീഴടക്കുന്നത്.
* കാശ്മീര്‍ ഭൂചലനം
ക്രി. 2005 ഒകടോബര് 8, ഹി. 1426 റമദാന് 5 നാണ് പാക് അധീന കാശിമീരിലെ മുസഫറാബാദില്‍ വലിയ ഭൂമികുലുക്കമുണ്ടാകുന്നത്. റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തില്‍ 9000 പാകിസ്ഥാനികളും 1400 ഇന്ത്യക്കാരും നാല് അഫ്ഘാനികളും മരണപ്പെട്ടു. വടക്കന്‍ പാക്കിസ്ഥാനിലെ നിരവധി ചെറുപട്ടണങ്ങളും ്നഗരങ്ങളും നാമാവശേഷമായ ഈ ഭൂചലനത്തില്‍ നിരവധി നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
* ഫെലാഗസ് ചെറുത്ത് നില്പ് ശക്തിപ്പെടുന്നു
ക്രി. 1954 മെയ് 7, ഹി. 1373 റമദാന് 5 നാണ് തുണീഷ്യന്‍ ചെറുത്തു നില്‍പ്പ് സംഘടനയായ ഫെലാഗസ് ഫ്രഞ്ച് അധിനിവിശ്ട ഭരണത്തിനെതിരെ ശക്തമായ ചെറുത്തു നില്പുകള് നടക്കുന്നത്്.
* ആദ്യ തുനീഷ്യന്‍ മന്ത്രി സഭ
ക്രി. 1954 മെയ് 7, ഹി. 1373 റമദാന് 5 നാണ് സ്വതന്ത്ര തുനീഷ്യയുടെ പ്രഥമ പ്രധാനമന്ത്രി ഹസീബ് ബര്‍ഗീസ് ആദ്യ തുണഷ്യന് മന്ത്രിസഭ രൂപീകരിക്കുന്നത്. അതേ വര്‍ഷമാണ് തുണഷ്യ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത്.
* അലൂദ് കൂട്ടക്കൊല
ക്രി. 1948 ജൂലൈ 11, റമദാന് 5 നാണ് കേണല്‍ മോഫെ ദയാന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് സൈന്യം ഫലസ്തീനിലെ അലൂദ് (ലൈദ) കൂട്ടക്കൊല നടത്തിയത് റമദാന് 5 ന് ഉച്ച തിരിഞ്ഞ് സൈന്യം പട്ടണത്തില്‍ പ്രവേശിക്കുകയും നിരപാധികളായ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം പള്ളിയില്‍ കയറിയ 426 പേരെയും സൈന്യം വെടിവെച്ചു കൊന്നു.
Add Comment