ഉത്തരം: ആശയ വിനിമയ മാധ്യമങ്ങളിലൊന്നാണ് ടെലിവിഷന്‍. അതില്‍ നല്ലതും ചീത്തയുമായ പരിപാടികള്‍ ഉണ്ടാകാം. മാധ്യമങ്ങളെ സംബന്ധിച്ച വിധി എപ്പോഴും അതിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു. റേഡിയോ, പത്രങ്ങള്‍ എന്നിവ പോലെയാണതും . നന്മയും തിന്മയും അവയിലുണ്ട്. ഒരു മുസ്‌ലിം നന്മയെ ഉപയോഗിക്കുകയും തിന്‍മയെ തിരസ്‌കരിക്കുകയുമാണ് വേണ്ടത്,നോമ്പുകാരനായാലും അല്ലങ്കിലും. പക്ഷെ, നോമ്പെടുത്താല്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം എന്നു മാത്രം. നോമ്പിന് കേടു പറ്റുകയോ അതിന്റെ പ്രതിഫലം നഷ്ടപ്പെടുകയോ ചെയ്യുന്ന വിധം പെരുമാറിക്കൂടാ.
ടെലിവിഷന്‍ കാണുന്നത് നിരുപാധികം ഹലാലെന്നോ നിരുപാധികം ഹറാമെന്നോ ഞാന്‍ പറയുന്നില്ല. ടെലിവിഷനില്‍ എന്തു കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കന്ന കാര്യമാണത്. പ്രവാചക വചനങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങി നന്മ ലക്ഷ്യംവെക്കുന്ന പരിപാടികള്‍ കാണുന്നതും കേള്‍ക്കുന്നതും നല്ലതാണ്. നഗ്‌നനൃത്തങ്ങളും മറ്റും പോലെ ക്ഷുദ്രരമായ പരിപാടികള്‍ തെറ്റും. അത്തരം പരിപാടികള്‍ കാണുന്നത് എപ്പോഴായാലും തെറ്റുതന്നെ. റമദാനില്‍ വിശേഷിച്ചും. ചില പരിപാടികള്‍ നിഷിദ്ധത്തിന്റെ പരിധിയില്‍ എത്തുകയില്ലയെങ്കിലും കറാഹത്തായി പരിഗണിക്കേണ്ടതുണ്ട്.
ദൈവസ്മരണക്ക് വിഘാതമായി വര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളും നിഷിദ്ധമാണ്. ടി.വി. കാണുന്നതോ റേഡിയോ കേള്‍ക്കുന്നതോ മറ്റു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതോ നമസ്‌കാരം പോലുളള നിര്‍ബന്ധ ബാധ്യതയുടെ നിര്‍വഹണത്തില്‍ അശ്രദ്ധയും അലംഭാവവും ഉണ്ടാവാന്‍ ഇടയായിത്തീരുന്നപക്ഷം, ആ അവസ്ഥയിലത് ഹറാമാണ്. നമസ്‌കാരത്തിന് വിഘാതം സൃഷ്ടിക്കുന്ന ഏതു ജോലിയും നിഷിദ്ധമാണ്. മദ്യവും ചൂതാട്ടവും നിഷിദ്ധമാക്കിയപ്പോള്‍ അതിനുളള കാരണമായി അല്ലാഹു എടുത്തുപറഞ്ഞ കാര്യങ്ങളിലൊന്നതാണ്. ‘മദ്യവും ചൂതും വഴി നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഇളക്കിവിടാനും ദൈവസ്മരണയില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനാണ് പിശാച് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ വിരമിക്കാനൊരുക്കമുണ്ടോ ?’
Add Comment