Fathwa Special Coverage ശവ്വാലിലെ നോമ്പ്

ശവ്വാലിലെ നോമ്പ് സ്ത്രീകള്‍ എപ്പോള്‍ അനുഷ്ഠിക്കണം?

ചോ: ഈദുല്‍ ഫിത്വറിന് ശേഷം ശവ്വാലിലെ നോമ്പ് വളരെ ശ്രേഷ്ടമാണന്നറിയാം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവം മൂലം ഏതാനും നോമ്പുകള്‍ എല്ലാ വര്‍ഷവും നോറ്റു വീട്ടാനുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ഖദാഅ്’ ആയ നോമ്പാണോ ആദ്യമനുഷ്ഠിക്കേണ്ടത്? അതല്ല ശവ്വാലിലെ പ്രബലമായ സുന്നത്ത് നോമ്പുകളാണോ?
ശൈഖ് മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്
ഉത്തരം;  ‘ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും, അതിനെ തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’

എന്ന പ്രവാചക വചനത്തില്‍ പറഞ്ഞ പ്രകാരം, പ്രതിഫലം പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ റമദാനിലെ നോമ്പ് ആദ്യം പിടിച്ചു വീട്ടുന്നതാണ് ഉത്തമം. ഹദീസില്‍ സൂചിപ്പിച്ച പ്രകാരമുള്ള പ്രതിഫലം കരസ്ഥമാക്കാന്‍ അതാണ് നല്ലത്.

അവര്‍ക്ക് റമദാനിലെ നോമ്പ് പിന്നീടുള്ള പതിനൊന്ന് മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പിടിച്ചു വീട്ടാനുള്ള അനുവാദമുണ്ട്. ശവ്വാലിലെ നോമ്പിന് നല്‍കപ്പെട്ടിരിക്കു്ന്ന പ്രതിഫലം റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിച്ചവര്‍ക്കാണ്. അത് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ നോമ്പെടുക്കുന്നതാണ് ഉത്തമം.