ഞാനൊരു വൃക്കരോഗിയാണ്. നോമ്പ് നോല്‍ക്കരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. ഞാനത് ചെവിക്കൊള്ളാതെ നോമ്പുനോറ്റെങ്കിലും വേദന കൂടുകയാണ്. എനിക്ക് നോമ്പ് ഒഴിവാക്കാന്‍ പറ്റുമോ ? എങ്കില്‍ എന്താണ് പ്രായശ്ചിത്തം നല്‍കേണ്ടത്?
………………..
ഉത്തരം: നോമ്പ് അനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് പ്രയാസമായിത്തീരുകയും അതുമൂലം രോഗം വര്‍ധിക്കുകയും നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്നത് അപകടകരമാണെന്ന് പ്രഗത്ഭനും വിശ്വസ്തനുമായ ഒരു ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ടെങ്കില്‍ നിങ്ങള്‍ നോമ്പ് ഉപേക്ഷിക്കുന്നത് തീര്‍ച്ചയായും അനുവദനീയമാണ്.
പകരം ഓരോ ദിവസത്തെ നോമ്പിനും ഓരോ പാവപ്പെട്ടവന് ആഹാരം നല്കിയാല് മതി. ഖദാ വേണ്ടതില്ല. രോഗം ഭേദമാവുകയും ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്താല്‍ പിന്നീടു വരുന്ന റമദാനുകളില്‍ സാധാരണപോലെ നോമ്പ് പിടിക്കണം. എന്നാല്‍,മുമ്പ് രോഗം മൂലം ഉപേക്ഷിക്കുകയും പ്രായശ്ചിത്തം നല്‍കുകയും ചെയ്ത നോമ്പുകള്‍ ആരോഗ്യം തിരിച്ചുകിട്ടിയ ശേഷം ഖദാ വീട്ടേണ്ടതില്ല.
Add Comment