കഴിഞ്ഞ റമദാനില്‍ മാസമുറ എത്തിയത് മൂലം എനിക്ക് ആറു ദിവസത്തെ നോമ്പ് നഷ്ടപ്പെടുകയുണ്ടായി. ശഅ്ബാന്‍ ഇരുപത് മുതല്‍ ഞാനത് നോറ്റുവീട്ടാന്‍ തുടങ്ങുമ്പോഴേക്കും പലരും എന്നെ സമീപിച്ച് ശഅ്ബാനില്‍ നോമ്പ് നോറ്റുവീട്ടുന്നത് അനുവദനീയമേയല്ല എന്ന് പറയുകയുണ്ടായി. എന്താണ് ശരി ?
റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് ഏതു മാസത്തിലും, ശഅ്ബാനില്‍തന്നെയും നോറ്റുവീട്ടാം. എന്നല്ല, ആഇശയില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു വചനത്തില്‍, നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടുന്നത് അവര്‍ ശഅ്ബാന്‍ മാസംവരെ താമസിപ്പിക്കാറുണ്ടായിരുന്നു എന്നുണ്ട്. അതിനാല്‍ ശഅ്ബാനില്‍തന്നെ കടമുള്ള നോമ്പുകള്‍ മനസ്സമാധാനത്തോടെ നോറ്റു കൊള്ളുക.
Add Comment