റമദാനിലെ പകലില്‍ നോമ്പുകാരന് ടൂത്ത് പേസ്റ് ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?
(ഇബ്നു ഉസൈമീന്‍)
ഉള്ളിലേക്ക് ഇറങ്ങുന്നില്ലെങ്കില്‍ അതുകൊണ്ട് കുഴപ്പമൊന്നുമില്ല. എങ്കിലും അത് ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.
കാരണം, അത് അറിയാതെ ഉള്ളിലേക്ക് ഇറങ്ങാന്‍ ഏറെ സാധ്യതയുണ്ട്. നബി(സ) ലഖീത്വുബ്നു സ്വബ്റയോട് പറഞ്ഞു: “മൂക്കിലേക്ക് വെള്ളം വലിച്ചുകയറ്റി ചീറ്റിക്കളയുന്നത് നീ നന്നായിചെയ്യുക; നോമ്പുകാരനാണെങ്കിലൊഴികെ” (അബൂദാവൂദ്). അതിനാല്‍ നോമ്പുകാരന് ടൂത്ത് പേസ്റ് ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.
Add Comment