Fathwa

നോമ്പുകാലത്ത് ഇഞ്ചക്ഷന്‍

റമദാന്റെ പകലില്‍ ചികിത്സാര്‍ഥം ഇഞ്ചക്ഷന്‍ എടുത്താല്‍ നോമ്പ് മുറിയുമോ?

ഇഞ്ചക്ഷന്‍ രണ്ടു തരത്തിലുണ്ട്:

ഒന്ന്, അന്നപാനീയങ്ങള്‍ക്ക് പകരമായി പോഷണമുദ്ദേശിച്ചുകൊണ്ട് ചെയ്യുന്നവ. ഭക്ഷ്യപാനീയങ്ങളുടെ ഫലമുളവാക്കുന്ന ഇത്തരം ഇഞ്ചക്ഷനുകള്‍ മൂലം നോമ്പ് മുറിയും. അന്നപാനീയങ്ങള്‍ക്ക് പകരമല്ലാത്തവയും പോഷണം നല്‍കാത്തവയുമായ ചികിത്സാര്‍ഥമുള്ള മറ്റു ഇഞ്ചക്ഷനുകള്‍കൊണ്ട് നോമ്പിന് ഭംഗം വരില്ല.

 (ഇബ്നു ഉസൈമീന്‍)