Ramadan

നോമ്പിന്റെ രണ്ടു ഘടകങ്ങള്‍:

1) പ്രഭാതം മുതല്‍ സൂര്യാസ്തമയംവരെ ഭക്ഷണ പാനീയങ്ങള്‍, ലൈംഗിക വേഴ്ച തുടങ്ങി നോമ്പിനെ ഭംഗപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുക. ഖുര്‍ആന്‍ പറയുന്നു:
(കറുപ്പ് രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളരേഖ വേര്‍തിരിയും വരെ നിങ്ങള്‍ക്ക് ഭക്ഷ്യപേയങ്ങളാവാം. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുവീന്‍. ??????:187))

2) നിയ്യത്ത്:
അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന് മനസാ തീരുമാനിക്കുകയാണ് നിയ്യത്ത്. അതു നാവുകൊണ്ട് പറയേണ്ടതില്ല. ഏതു ആരാധനാകാര്യത്തിലുമെന്നപോലെ നോമ്പിനും നിയ്യത്ത് നിര്‍ബന്ധമാണ്. പ്രഭാതോദയത്തിന് മുമ്പ് നിയ്യത്തുണ്ടായിരിക്കണം.

നബി (സ) പറയുന്നു.(പ്രഭാതോദയത്തിനുമുമ്പ് നോമ്പനുഷ്ഠിക്കുമെന്ന് തീരുമാനിച്ചിട്ടില്ലാത്തവന് നോമ്പില്ല.) റമദാന്‍ ആരംഭിക്കുമ്പോള്‍ ആമാസം നോമ്പനുഷ്ഠിക്കുമെന്നു കരുതിയാല്‍ നിയ്യത്തായി. പ്രഭാതോദയത്തിനുമുമ്പ് നോമ്പനു ഷ്ഠിക്കുവാന്‍വേണ്ടി അത്താഴംകഴിച്ചാല്‍ അതു മതിയാകുമെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സുന്നത്തുനോമ്പിന് പ്രഭാതോദയശേഷം ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കില്‍ ഉച്ചയ്ക്കുമുമ്പ് എപ്പോഴെങ്കിലും തീരുമാനിച്ചാലും മതി. ആയിശ (റ) പറയുന്നു:

(ഒരു ദിവസം നബി (സ) എന്റെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു: നിങ്ങളുടെ പക്കല്‍ വല്ലതുമുണ്ടോ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്, നബി(സ) പറഞ്ഞു.)