Fathwa

നോമ്പിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍

ചോദ്യം  : നോമ്പ് നോല്‍ക്കുന്നത് ആരോഗ്യപരമായി എന്തെല്ലാം ഗുണങ്ങളാണുണ്ടാക്കുന്നത് ?

ആദ്യമായി മനസ്സിലാക്കേണ്ടത് നോമ്പ് അല്ലാഹുവിന് വേണ്ടിയുള്ള ഒരു ആരാധനാകര്‍മമാണ്. അതോടൊപ്പംതന്നെ അല്ലാഹുവോടുളള വിധേയത്വവുമാണ്. ഒരിക്കലും മുസ് ലിംകള്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ ഉദ്ദേശിച്ച്‌കൊണ്ട് നോമ്പ് അനുഷ്ഠിക്കരുത്. മറിച്ച് അല്ലാഹുവിനെ അനുസരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാവണം നോമ്പ് നോല്‍ക്കേണ്ടത്. എങ്കിലും, എല്ലാ ആരാധനക്കും പിറകിലും മനുഷ്യന് മാനസികമായും ശാരീരികമായും സാമൂഹികമായും ഒരുപാട് ഗുണങ്ങളുണ്ട്.

നോമ്പ്‌കൊണ്ട് ആരോഗ്യപരമായ നേട്ടങ്ങള്‍ ഉണ്ടാവണമെങ്കില്‍ നോമ്പിന്റെ മര്യാദകള്‍ പാലിക്കുകയും ഭക്ഷണം കഴിക്കാന്‍ അനുവാദമുളള സമയം അമിതമായി കഴിക്കാതെ ശരീരത്തെ നിയന്ത്രിക്കുകയും വേണം.
മനുഷ്യശരീരത്തെകുറിച്ചുളള പഠനങ്ങള്‍ വ്യക്തമാക്കുന്നത്, തീറ്റ, ഉറക്കം, ശ്വസനം, ചലനം എന്നിവപോലെ മനുഷ്യ ശരീരത്തിലെ ജൈവപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നോമ്പ് എന്ന പ്രകൃതി പ്രതിഭാസം ശരീരത്തിനാവശ്യമാണ്.
ഭക്ഷണവും ഉറക്കവും ഒരുപാട് നാളുകള്‍ക്ക് ഉപേക്ഷിച്ചാല്‍ ഒരാള്‍ രോഗിയാവും, അത് പോലെതന്നെയാണ്  ഒരാള്‍ നോമ്പ് അനുഷ്ഠിക്കാതിരുന്നാലും.
നോമ്പ് ശരീരത്തിന് അത്യാവശ്യമാണന്ന് പറയുന്നതിനുളള കാരണം, ശരീരത്തിലെ അമിതമായ കോശങ്ങളെയും ദ്രവിച്ച കോശങ്ങളെയും നശിപ്പിക്കുന്ന പ്രക്രിയയില്‍ നോമ്പ് സഹായകരമാവുന്നുണ്ട്. ഇസ് ലാമിന്റെ നോമ്പ് രീതി, 14 മണിക്കൂര്‍ ഭക്ഷണവും വെളളവും വര്‍ജിക്കുകയും അതിന് ശേഷം അനുവദിക്കുകയും ചെയ്യലാണ്. ഈ രീതിയാണ് ശരീരത്തിലെ രണ്ട് പ്രക്രിയകളായ രമമേയീഹശാെത്തിനും ഃീമയീഹശാെത്തിനും അനുയോജ്യമായത്. ഈ രീതിക്ക് വിപരീതമാണ് നോമ്പ് അനുഷ്ഠിക്കുന്നതെങ്കില്‍ ശരീരത്തെ നോമ്പ് പ്രതികൂലമായി ബാധിക്കും. എന്ത് തന്നെയായാലും ഇസ് ലാം നിര്‍ദേശിച്ചത് പോലെ, ചില സമയക്രമീകരണം നോമ്പ് പിടിക്കാന്‍ ആവശ്യമാണ്. നമ്മള്‍     ഒരുവര്‍ഷത്തില്‍ ഒരുമാസം നോമ്പ് പിടിക്കുന്നു. മാസത്തില്‍ മൂന്ന് ദിവസം നോമ്പ് പിടിക്കുന്നത് സുന്നത്തായ കാര്യമാണ്.