ചോദ്യം: ഗര്‍ഭിണിക്ക് നോമ്പനുഷ്ഠാനത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ ?
ഉത്തരം: ഗര്‍ഭിണിയായി എന്നതിന്റെ പേരില്‍ പ്രത്യേക ഇളവൊന്നുമില്ല. കുഞ്ഞിനും തനിക്കും വിഷമമുണ്ടാകുമെന്ന് കണ്ടാല്‍ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്. പിന്നീട് നോറ്റുവീട്ടിയാല്‍മതി. തക്കതായ കാരണത്താല്‍ നോറ്റുവീട്ടാന്‍ സൗകര്യപ്പെടാതെ വന്നാല്‍ ഫിദ്‌യ (പാവപ്പെട്ടവന്ന് ആഹാരം) കൊടുക്കേണ്ടതാണ്. ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും റമദാന്‍ നോമ്പനുഷ്ഠാനത്തില്‍ അവരുടെ സ്ഥിതിയനുസരിച്ച് ഇളവുകളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നോറ്റുവീട്ടല്‍ മാത്രം മതിയാകുമോ, ഫിദ്‌യയും വേണമോ? കുഞ്ഞിന് അപകടം ഭയന്നിട്ടാണെങ്കില്‍ രണ്ടും വേണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ നോമ്പ് വീട്ടല്‍ (ക്വദാ) മതിയെന്നു വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ട്. എല്ലാം പരിശോധിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞ അഭിപ്രായമാണ് ഇവിടെ ഉത്തരമായി ചുരുക്കിക്കൊടുത്തിട്ടുള്ളത്.
Add Comment