Fathwa

ബോധക്കേടും ഛര്‍ദിയും

അല്‍പസമയം ബോധക്കേടുണ്ടായി, ഛര്‍ദിച്ചു. നോമ്പു മുറിയുമോ ?
ബോധക്കേടുകൊണ്ട് നോമ്പ് ബാത്വിലാവുകയില്ല. കരുതിക്കൂട്ടി ഛര്‍ദിച്ചാല്‍ നോമ്പ് മുറിയും. യാദൃച്ഛികമായിട്ടാണെങ്കില്‍ കുഴപ്പമില്ല. നബി(സ്വ) പറഞ്ഞു: ‘വല്ലവനും ഛര്‍ദി സ്വയമേവ ഉണ്ടായാല്‍ നോമ്പു നോറ്റുവീട്ടേണ്ടതില്ല എന്നാല്‍ ആരെങ്കിലും കരുതിക്കൂട്ടി ഛര്‍ദിച്ചാല്‍ നോമ്പ് നോറ്റുവീട്ടണം. ‘ (അഹ്മദ്)
ഭക്ഷണം രുചിനോക്കല്‍
നോമ്പുകാരി കറികളില്‍ ഉപ്പുനോക്കുന്നത് അനുവദനീയമാണോ ?
നാവില്‍ മാത്രമാകുന്നതുകൊണ്ട് വിരോധമില്ല. അകത്തേക്കിറങ്ങുന്നതുകൊണ്ടേ നോമ്പ് മുറിയുകയുള്ളൂ. സൂക്ഷ്മതക്കുവേണ്ടി ഉപേക്ഷിക്കുന്നതാണ് നല്ലത്.
പുക ശ്വസിക്കാമോ ?
അടുക്കളയിലെ പുക ശ്വസിക്കുന്നതുകൊണ്ട് നോമ്പ് മുറിയുമോ ?
നോമ്പുകാരന് അനുവദിക്കപ്പെടുന്ന കാര്യങ്ങളില്‍ സൂക്ഷ്മത സാധ്യമല്ലാത്തവ അനുവദനീയമാകുന്നു എന്ന തത്വമാണ് പണ്ഡിത•ാര്‍ സ്വീകരിച്ചിട്ടുള്ളത്. അടുക്കളയിലെ പുക ശ്വസിക്കാതിരിക്കുക എന്നത് അവിടെ ജോലിചെയ്യുന്നവര്‍ക്കു സൂക്ഷിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ആകയാല്‍ അതുകൊണ്ട് നോമ്പ് മുറിയുകയില്ല. കരുതിക്കൂട്ടി വലിച്ചു ശ്വസിക്കാതെ പുക അകത്തേക്കു കടക്കുകയില്ല. അടുക്കളയിലെ പുക അങ്ങനെ വലിച്ചു കയറ്റേണ്ടതില്ലല്ലോ.