Fathwa

ആര്‍ത്തവകാരിയുടെ നോമ്പ്

നോമ്പുതുറന്ന ശേഷം ഒരു സ്ത്രീ തനിക്ക് മാസമുറയുള്ളതായി കാണുന്നു. പക്ഷേ, മഗ്‌രിബിനു മുമ്പാണോ ശേഷമാണോ അത് ആരംഭിച്ചതെന്ന് അറിയില്ല. അവരുടെ അന്നത്തെ നോമ്പ് സാധുവാണോ ? അത് നോറ്റു വീട്ടേണ്ടതുണ്ടോ ?
മഗ്‌രിബിനു മുമ്പ് അത് ആരംഭിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയില്ലാതിരിക്കുകയും മഗ്‌രിബിനു മുമ്പ് ആരംഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതായി കരുതാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ നോമ്പ് സാധുവാണ്. അത് വീണ്ടും നോല്‍ക്കേണ്ടതില്ല. എന്നാല്‍ മാസമുറ ആരംഭിച്ചത് മഗ്‌രിബിന്റെ അല്‍പം മുമ്പാണെങ്കിലും അക്കാര്യം തീര്‍ച്ചയുണ്ടെങ്കില്‍ ആ നോമ്പ് അസാധുവും നോറ്റു വീട്ടേണ്ടതുമാണ്.