Ramadan

റമദാനിന്റെ മഹത്വം

റമദാന്‍ മാസത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് താഴെ ഹദീഥില്‍ വിവരിക്കുന്നതു കാണുക. അബൂഹുറൈറ (റ) പറയുന്നു:(റമദാന്‍മാസം ആസന്നമായപ്പോള്‍ നബി(സ) പറഞ്ഞു: ഒരു അനുഗ്രഹീതമാസം നിങ്ങളെ സമീപിച്ചിരിക്കുന്നു. അല്ലാഹു അതില്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറന്നിടും. നരക കവാടങ്ങള്‍ അടച്ചിടുകയും പിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യും. ആയിരം മാസത്തെക്കാള്‍ മഹത്വമുള്ള ഒരു രാത്രിയുണ്ടതില്‍. അതിന്റെ നേട്ടം ആര്‍ക്ക് തടയപ്പെടുന്നുവോ അവന് എല്ലാ നന്‍മയും തടയപ്പെടും.)

മറ്റൊരു ഹദീഥില്‍ നബി (സ) പറഞ്ഞു:

(റമദാനില്‍ വിശ്വാസത്തോടും പ്രതിഫേലഛയോടും കൂടി ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപം പൊറുത്തു കിട്ടും.)