ഹിജ്‌റ ഒന്നാം വര്‍ഷം നടന്ന ചരിത്ര പ്രസിദ്ധമായ ഉഹുദ് യുദ്ധത്തിന് സാക്ഷ്യം വഹിച്ച സ്ഥലം സ്ഥിതി ചെയ്യുന്നത് മദീനയില്‍നിന്നും 5 കി.മി. അകലെയാണ്. മദീനയുടെ വടക്ക് വശത്തുള്ള ഉഹുദ് മലയുടെ താഴ് വരയില്‍ വെച്ചാണ് ഉഹുദ് യുദ്ധം നടന്നത്. കെട്ടി ഉയര്‍ത്തിയ മതിലിനുള്ളിലാണ് രക്തസാക്ഷികളുടെ മഖ്ബറകള്‍. തല ഉയര്‍ത്തിനില്ക്കുന്ന ഉഹുദ് മലനിരകളിലൊന്നായ ‘ജബലുറുമാത്തി’ ന്റെ തന്ത്രപ്രധാനമായ സ്ഥലത്താണ് നബി(സ) യുടെ കല്പന പ്രകാരം അബ്ദുല്ലാഹിബ്‌നു ജുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം നിലയുറപ്പിച്ചത്.
കല്‍മതില്‍ കെട്ടിനകത്ത് ഹംസ(റ)യുടെ ഖബര്‍ കാണാം. വടക്കു വശത്തായി മറ്റു രക്തസാക്ഷികളും അന്ത്യവിശ്രമം കൊള്ളുന്നു.
Add Comment