
ഹജ്ജ് നേര്‍ച്ചയാക്കുകയോ ഹജ്ജ് ചെയ്യാന്‍ മാര്‍ഗമുണ്ടാവുകയോ ചെയ്തശേഷം അത് നിര്‍വഹിക്കാനാവാതെ ഒരാള്‍ മൃതിയടഞ്ഞാല്‍ അയാള്‍ക്ക് വേണ്ടി അനന്തരാവകാശികള്‍ ഹജ്ജ് ചെയ്യുകയോ ചെയ്യിക്കുകയോ വേണം. മരിച്ചയാളുടെ ധനത്തില്‍നിന്ന് ചെലവഴിച്ച് ബാധ്യത നിറവേറ്റണം. ഇതു സംബന്ധമായി ഹദീസില്‍ ഇങ്ങനെ കാണാം:
1. ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ജുഹൈനത്ത് കുടുംബത്തില്‍പെട്ട ഒരു സ്ത്രീ റസൂല്‍ തിരുമേനിയുടെ സന്നിധിയില്‍ വന്നു ചോദിച്ചു: ‘ എന്റെ മാതാവ് ഹജ്ജ് നേര്‍ച്ചയാക്കി. അവരാകട്ടെ, മരണപ്പെടുകയും ചെയ്തു. അവര്‍ക്ക് പകരം ഞാന്‍ ഹജ്ജ് ചെയ്യണമോ?’ നബി പറഞ്ഞു: ‘അതെ അവര്‍ക്ക് വേണ്ടി നീ ഹജ്ജ് ചെയ്യണം. നിന്റെ മാതാവിന് ഒരു കടമുണ്ടെന്ന് കരുതുക. നീയത് വീട്ടേണ്ടതല്ലേ? അല്ലാഹുവിന്റെ കടം വീട്ടുവിന്‍, വീട്ടുവാന്‍ കൂടുതല്‍ അവകാശപ്പെട്ടത് അല്ലാഹുവിന്റെ കടമാണ്.’ (ബുഖാരി)
Add Comment